ചെന്നൈ: ഗായകന് കോമങ്കന് കോവിഡ് ബാധിച്ച് മരിച്ചു. ചേരന് സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഔവൊരു പൂക്കളുമേ എന്ന ഗാനരംഗത്തില്‍ അഭിനയിച്ച് കോമങ്കന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 48 വയസായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കോമങ്കന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
ജന്മനാ അന്ധനായ കോമാങ്കന്‍ കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിക്കാനും നേതൃത്വം നല്‍കിയിരുന്നു. തമിഴ്നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്കാരം നേടിയിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.