തനിക്കെതിരെ ഒരു ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വ്യാജ വാർത്തയിൽ പ്രതികരിച്ച് പ്രമുഖ ഗായകൻ നജീം അർഷാദ് രംഗത്ത്. 'താൻ മുസ്ലിമാണെന്ന് കരുതിയവർക്ക് മുൻപിൽ ആ രഹസ്യം വെളിപ്പെടുത്തി ഗായകൻ നജീം- താരത്തിന്‍റെ മാതാപിതാക്കൾ ആരെന്നറിയാമോ?' എന്ന വാർത്തയാണ് സ്ട്രേഞ്ച് മീഡിയ എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നജീം പ്രതകരിച്ചത്. 'ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ്. വളർന്നതും. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ. മാറ്റി തരാം'- എന്നാണ് നജീം ഫേസ്ബുക്കിൽ കുറിച്ചത്. നിങ്ങളുടെ പേജിന്‍റെ ലൈക്ക് കൂട്ടാൻ എന്‍റെ ജാതി, മതം ഇവിടെ വലിച്ചിടാതെയെന്നും നജീം കുറിച്ചു.
ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. എന്‍റെ ഉമ്മയുടെ പേര് റഹ്‌മ. പേര് മാറ്റിയിട്ട് 45 വർഷം ആയി. എന്‍റെ വാപ്പയുടെ പേര് ഷാഹുൽ ഹമീദ്. ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ്. വളർന്നതും. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ. മാറ്റി തരാം.
'strange media'( ലോഡ് പുച്ഛം ), (അതിനടിയിൽ കമന്‍റ് ഇടുന്നവർ ) നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി, മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ. ഞാൻ എല്ലാവർക്കും വേണ്ടി പാടും. അതെന്‍റെ പ്രഫഷൻ ആണ്. ( please dont post such untrue stories —StrangeMedia ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.