'കരിനീല കണ്ണുള്ളോള്’; പ്രണയ ഗാനവുമായി നജീം അർഷാദ്

പ്രണയത്തിന്റെ ഗൃഹാതുര സ്മരണകളുണർത്തുന്ന ഗാനവുമായി പിന്നണി ഗായകൻ നജീം അർഷാദ്. ‘കരിനീല കണ്ണുള്ളോള്’ എന്ന മ്യൂസിക് വീഡിയോ നജീമിന്റെ ഒഫിഷ്യൽ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. നിഷ്‍കളങ്ക പ്രണയത്തിന്റെ സുന്ദര നിമിഷങ്ങൾ ആവിഷ്‍കരിക്കുന്ന ഗാനം ഹൃദ്യമായ ഈണവും ആലാപനവും ചിത്രീകരണവും കൊണ്ട് മികച്ച അനുഭവമാണ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്.

നജീമിനൊപ്പം ഭാര്യ തസ്നിയും ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് അഞ്ചു കാസർകോട് ആണ്. ഹിന്ദി വരികൾ ഡോ. രാജേഷ് തിരുമല രചിച്ചിരിക്കുന്നു. ഛായാഗ്രഹണം, സംവിധാനം, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നത് ദാസ് കെ. മോഹനൻ ആണ്. പ്രോഗ്രാമിങ് & മിക്സിങ്- ശ്രീരാഗ് സുരേഷ്, ​കൊറിയോഗ്രഫി- സാദിഖ് സാക്കി, അസോസിയേറ്റ് കാമറമാൻ- റിഷാദ്, ഡിസൈൻസ്- എ. ആരോമൽ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

Full View


Tags:    
News Summary - Singer Najim Arshad's Karineela Kannullolu Music Video Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.