കുട്ടികളുടെ പാട്ടുപാടുന്ന വിഡിയോ പങ്കുവച്ച് ഗായകൻ വി.ടി.മുരളി. തന്റെ പ്രശസ്തമായ 'ഓത്തു പള്ളിയിൽ അന്ന് നമ്മള് പോയിരുന്ന കാലം' എന്ന ഗാനം പാടുന്ന കുട്ടികളുടെ വിഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. 'ഇന്നലെ എനിക്ക് ലഭിച്ച ദേശീയ അവാർഡ്. ഈ കുഞ്ഞുങ്ങളെക്കുറിച്ച് എനിക്കൊന്നുമറിയില്ല. അന്വേഷിക്കണം. തീർച്ചയായും അന്വേഷിക്കും. നാൽപ്പത്തിനാല് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ പാടുന്നു എന്നത് അഭിമാനകരം തന്നെ. എന്റെ പി. ടി. ക്കും രാഘവൻ മാസ്റ്റർക്കും ആദരവ്. എത്ര ഭംഗിയായിട്ടാണ് ഹാർമോണിയം വായിച്ച് പാടുന്നത്. കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം'-ഗായകൻ ഫേസ്ബുക്കിൽ കുറിച്ചു.
'ഒരുപാട് സന്തോഷം മുരളി സാറേ... എൻറെ മക്കൾക്ക് കിട്ടിയ വലിയ അംഗീകാരമായാണ് ഞാൻ ഇതിനെ കാണുന്നത്.. എല്ലാവരോടും സ്നേഹം. ഞങ്ങൾ കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് വില്ലേജിൽ എളേറ്റിൽ വട്ടോളിക്ക് അടുത്താണ് താമസം' എന്നും പോസ്റ്റിന് മറുപടിയായി ഒരാൾ കുറിച്ചിട്ടുണ്ട്.
പാടിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവെങ്കിലും, ആ പാട്ടുകളിലൂടെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഗായകനാണ് വി.ടി.മുരളി. കേരളീയ സംഗീതത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നയാളാണും അദ്ദേഹം. രാഗമലയാളം,സംഗീതത്തിന്റെ കേരളീയ പാഠങ്ങൾ, നീലക്കുയിലേ നിന്റെ പാട്ട് എന്നിങ്ങനെ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം, മദ്രാസ് ഗവ: സംഗീത കോളേജില്‍നിന്ന് വിദ്വാന്‍ കോഴ്സ് എന്നിവ പാസ്സായി. രാഘവൻ മാസ്റ്റർ ഉൾപ്പടെയുള്ളവരുടെ ധാരാളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.