കോഴിക്കോട്: കഴിഞ്ഞ വര്‍ഷം അന്തരിച്ച വടകര എസ്.വി. അബ്ദുള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട എസ്.വി. അനുസ്മരണ സമിതിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരം സംഗീതജ്ഞന്‍ കൂത്തുപറമ്പ് ഉസ്താദ് ഹാരിസ് ഭായിക്ക് നല്‍കും.
വി.ടി. മുരളി, ബഷീര്‍ തിക്കോടി, ഫൈസല്‍ എളേറ്റില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 16ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
നിരവധി സംഘടനകള്‍ക്ക് കാഴ്ചവെട്ടം സമ്മാനിച്ച എസ്.വി. പല സംഘടനകളിലും സംസ്ഥാന നേതൃപദവികളില്‍ വരെ അവരോധിക്കപ്പെട്ടിട്ടുണ്ട്. പുതുവഴികള്‍ നിര്‍മ്മിച്ച് പ്രതിഭാ സ്പര്‍ശമുള്ളവരെ കര്‍മ്മ പദത്തില്‍ ഉത്സുകരാക്കി തന്‍റെ കാലത്തെ അടയാളപ്പെടുത്തിയ എസ്.വി, ജനാധിപത്യപരവും, ബഹുസ്വരവുമായ നിലപാടുകളാല്‍ മാതൃകാ ജീവിതം തീര്‍ത്തു. എസ്.വി.യുടെ ഓര്‍മ്മ നിലനിര്‍ത്താനാണ് എസ്.വി. അനുസ്മരണ സമിതി രൂപീകരിച്ചത്.
ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവായ ഉസ്താദ് ഹാരിസ് ഭായി, അറുപത് വര്‍ഷമായി സംഗീത സപര്യയില്‍ മുഴുകിയ വ്യക്തിത്വമാണ്. കേരളത്തിന്‍റെ അല്ലാരഖയെന്നോ തബല മാന്ത്രികനെന്നോ വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രതിഭാധനനാണ് ഇദ്ദേഹം. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ശിശ്യ സമ്പത്തുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പിലെ സീനത്ത് മന്‍സില്‍ എന്ന അദ്ദേഹത്തിന്‍റെ 'അബ്ബാ ഖരാന' ഇതിനകം സംഗീതാസ്വാദകരുടെ തീര്‍ത്ഥാടന കേന്ദ്രമായി തീര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.