ഓണക്കാലത്ത് വന്നുപോയത് മാവേലിയല്ല, ഭൂമിദേവി എന്ന് ഓര്‍മപ്പെടുത്തികൊണ്ട് സന്നിദാനന്ദന്‍ പാടിയ മ്യൂസിക്കല്‍ വീഡിയോ 'കഥയുള്ളവള്‍' ശ്രദ്ധേയമാകുന്നു. ഓണക്കാലത്ത് മലയാളനാട് കാണാനെത്തിയ ഭൂമിദേവിയുടെ ആശയും നിരാശയുമാണ് മ്യൂസിക് വിഡിയോയുടെ പ്രമേയം. ധനേഷ്‌കൃഷ്ണയാണ് സംവിധാനം.
മണ്ണെടുത്തും മരംമുറിച്ചും കോറിപൊട്ടിച്ചും ഭൂമിയെ മനുഷ്യന്‍ തുരന്നുതിന്നുന്നുവെന്നും ഇത് മനുഷ്യജീവിതത്തിനുതന്നെ ഭീഷണിയാകുമെന്ന് 'കഥയുള്ളവള്‍' പറയുന്നു. 'ഇളയരാജ' സിനിമയിലെ നായിക സിജിപ്രദീപാണ് ആൽബത്തിൽ നായികയായി എത്തുന്നത്.
ഒരു കണ്ണില്‍ ഞാറ്റുവേലപ്പൂക്കളുടെ സൗന്ദര്യവും മറ്റേ കണ്ണില്‍ തോറ്റംപാട്ടിന്റെ രൗദ്രഭാവവും കൊണ്ടുനടക്കുന്ന ഭൂമിദേവി, മനുഷ്യന്‍ വ്യാപകമായി തന്നെ ചൂഷണം ചെയ്യുന്നതായി തിരിച്ചറിഞ്ഞ് അപ്രത്യക്ഷമാകുന്നിടത്താണ് ആല്‍ബംസോങ് അവസാനിക്കുന്നത്.
തിലകന്‍ മുരിയാടാണ് നിർമാണം. സംഗീതം ശ്രീജിത്ത് മേനോന്‍, ഛായാഗ്രഹണം കിരണ്‍മോഹന്‍ദാസ്, ചിത്രസംയോജനം ആനന്ദ്ബോധ്, മുഖ്യസഹസംവിധായകന്‍ അബി ആനന്ദ്, കണ്‍ട്രോളര്‍ ശ്രീകാന്ത് സോമന്‍, കളറിസ്റ്റ് സെല്‍വിന്‍ വര്‍ഗീസ്, കല വിജു വര്‍ഗീസ്, ചമയം വിജീഷ് വേണു, നൃത്തം രേഖാരാജേഷ്, ഹെലികാം മനീഷ് മനോജ്, വസ്ത്രാലങ്കാരം വിനിത റാഫേല്‍, സ്റ്റില്‍സ് അമ്പാടി, ഡിസൈനര്‍ അമൃതപ്രസാദ്, പി.ആര്‍.ഒ ഷൈനി ജോണ്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.