'ഉൾക്കനൽ' സിനിമയിലെ വിഡിയോ ഗാനങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യുന്നു

ഗാനഗന്ധർവന് ആദരമർപ്പിച്ച് ഗാനോപഹാരം

തൊടുപുഴ: 82ാം ജന്മദിനമാഘോഷിച്ച ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് ആദരവായി ഗാനോപഹാരം. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് യേശുദാസ് ആലപിച്ച 'ജീവനരാഗം പാടാം' എന്ന ഗാനമുൾപ്പെടെ, ഉൾക്കനൽ എന്ന സിനിമയിലെ മൂന്ന് ഗാനങ്ങളാണ് തൊടുപുഴ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തത്. യേശുദാസിനുള്ള സ്നേഹോപഹാരമെന്ന നിലയ്ക്കാണ് വിഡിയോ ഗാനങ്ങൾ പുറത്തിറക്കുന്നതെന്ന് സിനിമയുടെ നിർമാതാവായ കെ.എസ്.ഇ.ബി. മുൻ ചീഫ് എൻജിനീയർ കറുപ്പൻ കുട്ടി പറഞ്ഞു. 

അട്ടപ്പാടിയിൽ മാത്രം ചിത്രീകരിച്ച് ആദിവാസികൾ അഭിനയിച്ച സിനിമയെന്ന പ്രത്യേകതയോടെയാണ് ഉൾക്കനൽ റിലീസിനൊരുങ്ങുന്നത്. പൂവച്ചൽ ഖാദർ, പ്രഭാവർമ്മ എന്നിവരും ഗാനരചന നിർവ്വഹിച്ച സിനിമയിൽ പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, അപർണ ബാലമുരളി, ആദിവാസി ഗായിക നഞ്ചമ്മ എന്നിവരാണ് മറ്റ് ഗായകർ.


Tags:    
News Summary - Ulkkanam movie song release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.