മിശ്ര ലിംഗക്കാരായ കുഞ്ഞുങ്ങൾക്ക്​ വേണ്ടി ഒരു താരാട്ടുപാട്ട്​

തൃശൂർ: ''മകനല്ല മകളല്ല മാരിവില്ലേ, മാറോട് ചേർക്കുന്നു ഞാൻ നിന്നെ, നൽകുന്നു നിറുകയിലൊരുമ്മ, ജന്മസാഫല്യത്തിന് നൂറുമ്മ'' മിശ്ര ലിംഗക്കാരായ കുഞ്ഞുങ്ങൾക്ക് വേണ്ടി മലയാളഭാഷയിൽ ആദ്യമായി ഒരു താരാട്ടുപാട്ട്​. പ്രമുഖ ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലികയാണ് ഈ ഗാനത്തി​െൻറ രചന നിർവഹിച്ചത്. ഗായകരും എഴുത്തുകാരുമായ കരിമ്പുഴ രാധ, ഷിനി അവന്തിക, നിലമ്പൂർ സുനിൽകുമാർ എന്നിവർ സംഗീതം നൽകി.

''ദ്വന്ദ്വ ബോധങ്ങളുടെ പിടിയിൽനിന്നും ഇതുവരെ മുക്തമാകാത്ത സമൂഹം ശാപമായും പാപമായും ഈ കുഞ്ഞുങ്ങളെ നോക്കികാണുന്ന വ്യവസ്ഥിതിയിൽ മാറ്റം വരണം. ഈ കുഞ്ഞുങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ജനനത്തിൽ തന്നെ ശസ്ത്രക്രിയയിലൂടെ ആണോ പെണ്ണോ ആക്കി വളർത്തുന്ന കുടുംബം പിന്നീട് അവരിൽ കണ്ടുവരുന്ന വ്യത്യാസങ്ങളെ ഉൾകൊള്ളാൻ ആകാതെ തെരുവിലേക്ക് വലിച്ചെറിയുന്നു. ചിലർ ശാപമായും പാപമായും കാണുന്നെങ്കിലും വളരെ ചുരുക്കം മാതാപിതാക്കൾ ഈ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാറുണ്ട്. ആണോ പെണ്ണോ അല്ല സ്വാഭിമാനമുള്ള മനുഷ്യരായി ആ കുഞ്ഞുങ്ങൾ വളർന്നുവരേണ്ടതുണ്ട്. ആരൊക്കെ മാറ്റിനിർത്തിയാലും, ഒറ്റപ്പെടുത്തിയാലും, സ്വന്തം അമ്മക്ക്​ ചേർത്തുനിർത്താനുള്ള കെൽപുണ്ടെങ്കിൽ പിന്നെ എന്ത് പ്രശ്നം? ''-വിജയരാജ മല്ലിക ചോദിക്കുന്നു.

താരാട്ട് പാട്ടി​െൻറ ഓൺലൈൻ പ്രകാശനം നർത്തകിയും സാഹിത്യകാരിയുമായ ഡോ. രാജശ്രീ വാര്യർ ഞായറാഴ്ച രാവിലെ 10മണിക്ക് നിർവഹിക്കും. സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്​റ്റിസ് ബോർഡ് അംഗവും പ്രമുഖ ഇൻറർസെക്സ് ആക്ടിവിസ്​റ്റുമായ ചിഞ്ചു അശ്വതി രാജപ്പൻ, കവിയത്രി സതി അങ്കമാലി എന്നിവർ സംസാരിക്കും. സോഫ്റ്റ്‌വെയർ എൻജിനീയറായ ജാസ് ജാഷിമിനെ വിവാഹം കഴിച്ച മല്ലിക തൃശൂരിൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.