വിനീത് ശ്രീനിവാസൻ , ബിജു മേനോൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന തങ്കത്തിലെ ആദ്യഗാനം പുറത്ത്. ദേവീ നീയേ, വരലക്ഷ്മി നീയേ' എന്ന് തുടങ്ങുന്ന ഗാനം നജിം അർഷാദാണ് ആലപിച്ചിരിക്കുന്നത്. അൻവർ അലി രചിച്ച ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ബിജിബാൽ ആണ്. പാട്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
ബിജു മേനോനും വിനീത് ശ്രീനിവാസനും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ അപർണ്ണാ ബാലമുരളിയാണ് നായിക. വളരെ സാധാരണവും അതേസമയം വളരെ അധികം അവ്യക്തതയുള്ളതുമായ സ്വർണാഭരണ നിർമ്മാണവും അതിനെ പിൻപറ്റി ജീവിക്കുന്ന മനുഷ്യരുടെ അറിയാക്കഥകളും ആണ് ആകാംക്ഷയുണർത്തുന്ന ഗാനരംഗങ്ങളിൽ എന്നത് ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്.
സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.
ആക്ഷന്‍ സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍ മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് രാജന്‍ തോമസ് ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് - എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ - കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ഭാവനറിലീസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.