തന്റെ കൂടെയുള്ളവർക്ക് എന്നും തണലായി നിൽക്കുന്നയാളാണ് സൽമാൻ ഖാനെന്നത് ബോളിവുഡിന് പുതിയ കാര്യമല്ല. തന്റെ ജോലിക്കാരും സ്വന്തം ജീവകാരുണ്യ സംരംഭമായ ‘ബീയിങ് ഹ്യൂമൻ ഫൗണ്ടേഷനി’ലെ അംഗങ്ങളുമെല്ലാം ഇതിന്റെ ഗുണം ലഭിച്ചവരുമാണ്. തങ്ങളുടെ സുഖ ദുഃഖങ്ങളിലെല്ലാം സൽമാൻ കൂടെ നിന്നതിന്റെ കഥകൾ അവർക്കെല്ലാം പറയാനുമുണ്ട്.
അതിലെ ഏറ്റവും പുതിയ കഥയാണ്, സൽമാന്റെ അംഗരക്ഷകനായ ഷേറ ഒന്നരക്കോടിയുടെ കാർ വാങ്ങിയെന്നത്. സൽമാന്റെ നിഴലായി എപ്പോഴും കാണാറുള്ള ബോഡിഗാർഡ് ഷേറയെന്ന ബോഡിബിൽഡർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഇതുസംബന്ധിച്ച ചിത്രം വൈറലായിരിക്കുകയാണ്. 1.4 കോടി രൂപ വിലയുള്ള പുതിയ റേഞ്ച് റോവർ സ്പോർട്ട് വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷേറയെ ‘ഭായ്’ എന്നാണ് സൽമാൻ വിളിക്കുന്നത്. ‘മാലിക്’ എന്നാണ് ഷേറ തിരിച്ചുവിളിക്കുന്നത്. ഏതായാലും ‘ഭായ്’ ഭാഗ്യവാനാണെന്നാണ് ആരാധകരുടെ പക്ഷം. കഴിഞ്ഞ 20 വർഷമായി സൽമാനൊപ്പമുള്ള ഷേറയെന്ന ഗുർമീത് സിങ്, അന്ധേരിയിലെ ഒരു സിഖ് കുടുംബത്തിലാണ് ജനിച്ചത്. ബോഡി ബിൽഡിങ്ങിൽ നേട്ടം കൊയ്ത ഷേറ, മിസ്റ്റർ മുംബൈ ആയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.