'ലെജൻഡി'ലെ നായിക ഉർവശി റൗട്ടേലയുടെ പ്രതിഫലം കേട്ട് ഞെട്ടി സിനിമാ ലോകം; നയൻതാരയേയും പിന്നിലാക്കി നടി?

ചെന്നൈ: ബോളിവുഡിലൂടെ പ്രശസ്തയായ നടി ഉര്‍വശി റൗട്ടേല തമിഴകത്ത് അരങ്ങേറ്റം കുറിച്ച ചിത്രമാണ് 'ദി ലെജൻഡ്'. വ്യവസായി ശരവണന്‍ അരുള്‍ നായകനായി അഭിനയിച്ച ചിത്രത്തിനായി ഉര്‍വശി റെക്കോഡ് പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്. അഞ്ച് കോടി മുതല്‍ ഏഴ് കോടിവരെയാണ് നയന്‍സിന്റെ പ്രതിഫലം. പുതിയ ചിത്രത്തിനായി താരം പത്ത് കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. ഈ റെക്കോർഡും ഉര്‍വശി മറികടന്നതായാണ്. 20 കോടിയാണ് ഉർവ്വശിക്ക് നൽകിയ പ്രതിഫലം എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

എന്നാല്‍ 20 കോടി പ്രതിഫലം വാങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉര്‍വശിയുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഒരു പുതുമുഖ നടിക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. അരങ്ങേറ്റ ചിത്രത്തിലൂടെ തമിഴകത്ത് ആരാധകരെ സ്വന്തമാക്കാനും ഉര്‍വശിക്ക് സാധിച്ചു. ലെജന്‍ഡിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയെക്കുറിച്ച് താൻ സംതൃപ്തയാണെന്നാണ് ഉർവ്വശി പറയുന്നത്. ഒരു ശാസ്ത്രജ്ഞയുടെ വേഷത്തിൽ എത്തുന്ന തനിക്ക് സിനിമയിൽ ആക്ഷനും റൊമാൻസും ഹ്യൂമറും എല്ലാം ​ചെയ്യാൻ സാധിച്ചുവെന്നും വലിയ അനുഭവമാണ് സിനിമ നൽകിയതെന്നും അവർ പറയുന്നു.

വ്യവസായിയായ ശരവണന്‍ നായകനായ ദി ലെജന്റ് അടുത്തിടെ സിനിമാ ചര്‍ച്ചകളില്‍ സജീവമായിരുന്നു. ശരവണന്റെ സിനിമാ അരങ്ങേറ്റമായ ചിത്രം കോടികള്‍ മുടക്കിയാണ് നിര്‍മിച്ചത്. ബോളിവുഡ് നായികമാരെയാണ് ശരവണന്‍ ചിത്രത്തിലെത്തിച്ചത്. ജെ.ഡി ജെറിയാണ് 'ദി ലെജന്‍ഡ്' സംവിധാനം ചെയ്തിരിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങിയ ചിത്രം കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിട്ടാണ് ചിത്രീകരിച്ചത്. നാസര്‍,പ്രഭു,ലിവിങ്സ്റ്റണ്‍,റോബോ ശങ്കര്‍, വിവേക് തുടങ്ങി മുന്‍നിര താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Tags:    
News Summary - Urvashi Rautela’s Salary For Pan-India Film Is Shockingly Humongous

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.