ഉഷ്ണതരംഗങ്ങൾ യുവാക്കളിൽ കാലാവസ്ഥ സംബന്ധിച്ച ആശങ്കകൾക്കിടയാക്കുന്നു​വെന്ന് പഠനം

പോർട്ട്ലാന്‍ഡ്: കാലാവസ്ഥ വ്യതിയാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചെറുപ്പക്കാരിലെന്ന് പഠനം. കാട്ടു തീ, ഉഷ്ണതരംഗങ്ങൾ, വരൾച്ച, വായു മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ ചെറുപ്പക്കാരിൽ നിരാശ, വിഷാദം, ദേഷ്യം എന്നിവയുളവാക്കുന്നുവെന്നാണ് കണ്ടെത്തൽ. ഒറിഗണിലെ ആരോഗ്യ ഉദ്യോഗസ്ഥരാണ് ഗവേഷണത്തിന് പിന്നിൽ.

യുവാക്കളുടെ മാനസിക ആരോഗ്യം പഠനവിധേയമാക്കാൻ ഒറിഗൺ ഗവർണർ കേറ്റ് ബ്രൗൺ നിർദേശിച്ചിരുന്നു. ചെറുപ്പക്കാരുടെ, പ്രത്യേകിച്ചും ആദിവാസി വിഭാഗത്തിൽ പെട്ടവരുടെയും കറുത്ത വർഗക്കാരുടെയും പ്രശ്നങ്ങൾക്കാണ് പഠനത്തിൽ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പാർശ്വവത്കരിച്ചവരെയാണെന്നാണ് കണ്ടെത്തലുകൾ.

"എന്‍റെ അമ്മയുടെ കാലത്ത് നടത്തിവന്നിരുന്ന ചില ആചാരങ്ങളിൽ പ്രകൃതി വിഭങ്ങൾ കൂടുതലുപയോഗിച്ചിരുന്നു. സാൽമൺ മത്സ്യങ്ങൾ മതപരമായ ചില ചടങ്ങുകളുടെ ഭാഗമായിരുന്നു. ഇന്നത് കാണാൻ കൂടിയില്ല. ഇത്തരം 'ഇല്ലായ്മകൾ' മാനസികമായി ഞങ്ങളെ തളർത്താറുണ്ട്..."വടക്കൻ കാലിഫോർണിയ സ്വദേശിയായ യൂറോക് പറയുന്നു.

ഒറിഗൺ സൂയിസൈഡ് പ്രിവൻഷൻ ലാബുമായി ചേർന്നാണ് ഒറിഗൺ ആരോഗ്യ ഏജൻസി പഠനങ്ങൾ നടത്തിയത്. ആരോഗ്യ മേഖലയിൽ വിദഗ്ധരുമായുള്ള അഭിമുഖങ്ങളും മറ്റും ഗവേഷണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.  2021ൽ പാശ്ചാത്യ രാജ്യങ്ങളിൽ ഉഷ്ണതരംഗം അലയടിച്ച സമയത്ത് തന്നെയായിരുന്നു പഠനങ്ങൾ നടത്തിയതും.

Tags:    
News Summary - Fires, heat waves cause ‘climate anxiety’ in youth: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.