കാലാവസ്ഥ വ്യതിയാനം: കർമ പദ്ധതികളുമായി ഇന്ത്യയും കാനഡയും

സ്റ്റോക്ഹോം: പാരിസ്ഥിതിക സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുമുള്ള പദ്ധതികൾക്കായി ധാരണാപത്രം ഒപ്പുവെച്ച് ഇന്ത്യയും കാനഡയും. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും കനേഡിയൻ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ടും പദ്ധതികൾ അംഗീകരിച്ചു. യു.എന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു.

2030ഓടെ ലോകത്തിന്‍റെ 30 ശതമാനം സമുദ്ര-കര മേഖലകൾ സംരക്ഷിക്കുന്നതിനായി ആഗോള ജൈവവൈവിധ്യ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായുള്ള കരാറാണിത്. പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുക, ഘനവ്യവസായങ്ങൾ ഡീകാർബണൈസ് ചെയ്യുക, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക, രാസവസ്തുക്കൾ കൃത്യമായി കൈകാര്യം ചെയ്യുക, ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുക, തുടങ്ങിയതിൽ ഒന്നിച്ച് സഹകരിക്കുമെന്ന് രാജ്യങ്ങൾ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന ദുരന്തങ്ങൾ കുറയ്ക്കുവാൻ ദീർഘകാല പരിഹാരങ്ങൾ ഉണ്ടാക്കുന്നത് വഴി മേഖലയിൽ സാമ്പത്തിക നേട്ടവും തൊഴിലവസരങ്ങളും ഉണ്ടാകും. ഇതിനോടകം കാനഡ അവതരിപ്പിച്ച ക്ലീൻ ഹൈഡ്രജൻ. സ്മാർട്ട് ഗ്രിഡ്സ്, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ഇന്ത്യ നല്കിയത്. പ്ലാസ്റ്റിക് മാലിന്യമുക്ത ഭാവിയിലേക്ക് എത്തുവാൻ ഇരു രാജ്യങ്ങളും ഒന്നിക്കുന്നത് ഒരു ചുവടുവെപ്പായിരിക്കുമെന്ന് നേതാക്കൾ പറഞ്ഞു. 

Tags:    
News Summary - India, Canada sign pact to establish stronger cooperation on climate action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.