ശറമുൽ ശെയ്ഖ് (ഈജിപ്ത്): വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ നേരിടാൻ വികസിത രാജ്യങ്ങൾ വാഗ്ദാനംചെയ്ത ധനസഹായം കൃത്യമായി ലഭ്യമാക്കണമെന്ന് ഈജിപ്തിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടി 'കോപ് -27'ൽ ഇന്ത്യ ആവശ്യപ്പെട്ടു. 2009ൽ കോപ്പൻഹേഗനിൽ നടന്ന ഉച്ചകോടിയിൽ വികസിത രാജ്യങ്ങൾ സംയുക്തമായി 2020 ആകുമ്പോഴേക്ക് പ്രതിവർഷം എട്ടുലക്ഷം കോടിയോളം രൂപ വികസിത രാജ്യങ്ങൾക്ക് അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് പാലിക്കാനായില്ലെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.
ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ സമ്പന്നരാജ്യങ്ങളെ കാലാവസ്ഥ പ്രശ്നങ്ങളിൽ സഹായം നൽകുന്നതിനായി പുതിയ സാമ്പത്തിക പാക്കേജിനായി സമ്മർദം ചെലുത്തുന്നുണ്ട്. കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന ദുരന്തങ്ങൾ നേരിടാൻ കോടികളാണ് വേണ്ടിവരുന്നതെന്ന് വിവിധ രാജ്യങ്ങൾ വ്യക്തമാക്കി. കഴിഞ്ഞദിവസം ഈ വിഷയത്തിൽ നടന്ന ഉന്നതതല മന്ത്രിതല ചർച്ചയിൽ വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഇന്ത്യ ഉന്നയിച്ചു. കാർബൺ ബഹിർഗമനത്തിന് ഏറ്റവും വലിയ ഉത്തരവാദികൾ വികസിത രാജ്യങ്ങളാണെന്നതും ഇന്ത്യ ഊന്നിപ്പറഞ്ഞു ഈ മാസം 18 വരെയാണ് ഉച്ചകോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.