സംസ്ഥാന രൂപീകരണ കാലത്ത് 25 ശതമാനം വനമാണുണ്ടായിരുന്നതെന്ന വാദം നുണയാണെന്ന് കെ. സഹദേവൻ

കോഴിക്കോട് : കോരള സംസ്ഥാന രൂപീകരണ കാലത്ത് 25 ശതമാനം വനമായിരുന്നുവെന്ന വാദം നുണയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ കെ.സഹദേവൻ. 1956 ൽ അങ്ങനൊരു ആധികാരിക ഡാറ്റ ലഭ്യമായിരുന്നില്ല. അതിന് വ്യക്തത വേണമെങ്കിൽ ഡാറ്റ വേണം. പുതിയ കാലത്ത് സ്വാഭാവികമായും വനവിസ്തൃതി കുറയുകയേ ഉള്ളുവെന്ന് എല്ലാവർക്കും അറിയാം.

പക്ഷെ അത് സമർഥിക്കാൻ ആരുടെ കൈയിലും അന്നത്തെ ഡാറ്റ ഇല്ല. ഇനി അന്ന് 25ശതമാനം മാത്രമായത് ഇന്ന് 29 ശതമാനം ആയെന്ന ചിലരുടെ വാദം സമ്മതിച്ചാൽ തന്നെ അതിലും ചില പ്രശ്നങ്ങളുണ്ട്. കാരണം 1971ലെ നിക്ഷിപ്ത വനഭൂമി പതിവ് നിയമം പ്രാബല്യത്തിൽ വന്ന ശേഷം സർക്കാറിലേക്ക് ആദ്യഘട്ടത്തിൽ മാത്രം വന്നു ചേർന്നത് 1,67,000 ഹെക്ടർ വനമാണ്.

തുടരെ ഭൂപരിഷ്കരണ നിയമ പ്രാബല്യത്തോടെ അത്രയധികം ഭൂമി സർക്കാരിൽ നിക്ഷിപ്തമായിട്ടുണ്ട്. വനവർധനയുടെ കാര്യം സംസ്ഥാന രൂപീകരണകാലവുമായി ചേർത്ത് വായിക്കുന്നവർ ഇതുകൂടി ഓർക്കണം. 1951 ലെ ജനസംഖ്യ 1,35,49,118 ആയിരുന്നെങ്കിൽ ഇന്നത് രണ്ട് കോടി വർധിച്ച് മൂന്നരക്കോടി കഴിഞ്ഞിരിക്കുന്നു.

ജനസംഖ്യാ വിസ്ഫോടനം നടന്നിട്ടും സംരക്ഷിത വനം വെട്ടി വെളുപ്പിക്കാത്തത് ഇവിടെ നിയമങ്ങൾ ഉണ്ടായതിനാലാണ്. ഒപ്പം, കാട് വെളുപ്പിക്കാൻ ശക്തമായ നിയമതടസം ഉണ്ടായിരുന്നു. വിസ്ഫോടന ശേഷി മുഴുവൻ ഇറക്കിവച്ചത് ഇവിടത്തെ തണ്ണീർത്തടങ്ങളിലും, നെൽവയലുകളിലുമാണെന്നും സഹദേൻ ചൂണ്ടിക്കാട്ടി. . 

Tags:    
News Summary - K. Sahadevan said that the claim that there was 25 percent forest during the formation of the state is a lie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.