വനവിസ്തൃതി ' അപകടകരമാം വിധം' കൂടിയിട്ടുണ്ടെന്ന പ്രചാരണം അവാസ്തവമെന്ന് കെ.സഹദേവൻ

കോഴിക്കോട് : സംസ്ഥാനത്ത് വനവിസ്തൃതി ' അപകടകരമാം വിധം' കൂടിയിട്ടുണ്ടെന്ന പ്രചാരണം അവാസ്തവമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനനായ കെ.സഹദേവൻ. 38863 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ വിസ്തൃതി. എന്നാൽ, ഇതിൽ 11524.4 ചതുരശ്ര കിലോമീറ്ററാണ് വനങ്ങളുടെ ആകെ വിസ്തൃതി. അത് പൂർണമായും മനുഷ്യ ഇടപെടലുകൾ ഇല്ലാതെ സംരക്ഷിക്കുന്ന സമ്പൂർണ വനം അല്ല. ഇതിൽ 9,339.2 സ്ക്വയർ കിലോമീറ്റർ ആണ് കൃത്യമായുള്ള വനവിസ്തൃതിയായി രേഖപ്പെടുത്താവുന്നത്.

അതിൽ 3065. 180 ചതുരശ്ര കിലോമീറ്റർ സംരക്ഷിത പ്രദേശമാണ്. 6274.167 ചതുരശ്ര കിലോമീറ്റർ, റിസർവ് വനമാണ്. ഇതോടൊപ്പം നിക്ഷിപ്ത വനങ്ങൾ, പരിസ്ഥിതി ലോലമായ പ്രദേശങ്ങൾ (ഇ.എഫ്.എൽ) 2185.053 ചതുരശ്ര കിലോമീറ്ററാണ്. ഈ മൂന്നിന്റെയും ആകെ വിസ്തീർണ്ണം 11524.4 ചതുരശ്ര കിലോമീറ്ററാണ്. 2021ലെ കേരള വികസന റിപ്പോർട്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും സഹദേവൻ വ്യക്തമാക്കി.

സംസ്ഥാനത്തെ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടങ്ങൾ, തേക്ക്, യൂക്കാലി, കശുമാവ് തുടങ്ങി പലവിധ നാണ്യവർദ്ധിത വൃക്ഷങ്ങളുടെയെല്ലാം കനോപ്പി കവർ കൂടി കൂട്ടിയതാണ് (6274.167 തുരശ്ര കിലോമീറ്റർ) ഇതിലെ റിസർവ് ഫോറസ്റ്റിന്റെ കണക്ക്. ഇതൊക്കെ ഒഴിവാക്കിയാൽ ഈ പറഞ്ഞ വനവിസ്തൃതി ഇനിയും കുറയുമെന്നർത്ഥം.

അതായത് കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ, പ്ലാന്റേഷൻ കോർപ്പറേഷൻ എന്നിവരുടെ ലീസ് പ്രൊപ്പർട്ടിയിലുള്ള കുരുമുളക്, കാപ്പി, ഏലം, തേയില എന്നിവയൊക്കെ റിസർവ് ഫോറസ്റ്റിന്റെ അളവിനുള്ളിലാണുള്ളത്. ഇതാവട്ടെ ഒരുകാലത്തെ ഹരിതവനങ്ങൾ അപ്പാടെ വെട്ടിമാറ്റി ഉണ്ടാക്കിയവയുമാണ്. പ്രത്യക്ഷത്തിൽ ഇവയെല്ലാം ഉൾപ്പെടുന്നതാണ് 29.9 ശതമാനമാണ് വനം.

അതായത് മനുഷ്യ ഇടപെടലുകൾ ഇല്ലാതെ എന്ന പ്രയോഗം ശുദ്ധനുണയാണ്. ഗുരുതരമായ കീടനാശിനി പ്രയോഗംപോലും നടക്കുന്ന ഇത്തരം തോട്ടങ്ങൾ എന്തുകൊണ്ട് സ്വാഭാവിക വനത്തിന്റെ കൂട്ടത്തിൽപ്പെടുത്താൻ പാടില്ല എന്നത് സാമാന്യമായി ചിന്തിച്ചാൽ കിട്ടാവുന്ന ഉത്തരമാണ്. അതിനാൽ തന്നെ വനവിസ്തൃതി സംബന്ധിച്ച ഈ വാദം, കേൾക്കുന്നവരെ എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കുവാൻ മാത്രമായുള്ളതാണെന്ന് സഹദേവൻ കുറിച്ചു.

Tags:    
News Summary - K. Sahadevan says the campaign that the forest area has increased 'dangerously' is false.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.