അങ്ങനെ ചൂട് തേടി ദേശാടന പക്ഷികൾ കേരളത്തിലെത്തി. അപൂർവ കാഴ്ച പതിവ് പോലെ കാമറയിൽ പകർത്തിയിരിക്കുകയാണ് വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനു മായ എൻ.എ. നസീർ. ദേശാടനപ്പക്ഷിയായ പൈഡ് ആവോസെറ്റിനെയാണ് തൃശ്ശൂരിലെ കോതകുളം ബീച്ചിൽ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണീ പക്ഷികൾ ശ്രദ്ധയിൽപ്പെടുന്നത്.
ഈ ദേശാടന പക്ഷികളെ ‘പൈഡ് ആവോസെറ്റ്’ എന്നാണ് വിളിക്കുന്നത്. റികർറിവോസ്ട്ര ആവോസെറ്റ എന്നാണ് ശാസ്ത്രനാമം. ആകെ ഒരെണ്ണമാണ് കോതകുളം ബീച്ചിൽ ഉണ്ടായിരുന്നത്. കടൽക്കാക്കകളുടെ കൂട്ടത്തിൽ ചേർന്നാൽ ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. ഈ അപൂർവ കാഴ്ച പകർത്തുന്നതിനായി തനിച്ച് കിട്ടാനായി പുലർച്ചെ മുതൽ രാവിലെ 10വരെ കാത്തിരുന്നതിനെ കുറിച്ചാണ് എൻ.എ. നസീറിന് പറയാനുള്ളത്. നസീറിനൊപ്പം ഈ ഉദ്യമത്തിൽ ഫോട്ടോഗ്രാഫർ സാംസൺ പി. ജോസുമുണ്ടായിരുന്നു.
ആഫ്രിക്കയാണ് ഇൗ ദേശാടന പക്ഷിയുടെ സ്വദേശം. അവിടെ ശൈത്യം ഏറുമ്പോൾ ദേശാട നം തുടങ്ങും. 1986-ലാണ് ഈ പക്ഷിയെ ആദ്യമായി കേരളത്തിൽ കണ്ടതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ഈ പക്ഷി കോഴിക്കോട് കടലുണ്ടിയിലെത്തിയിരുന്നു.
പക്ഷിയെ നിരീക്ഷിച്ച എൻ.എ. നസീർ പറയുന്നതിങ്ങെന:
‘മുകളിലേക്ക് വളഞ്ഞ കൊക്ക് ഒരു പ്രത്യേകരീതിയിൽ വെള്ള ത്തിൽ പരതിയാണ് ഇരതേടുന്നത്. മുകളിലേക്ക് വളഞ്ഞ ഈ കൊക്കുതന്നെയാണിതിെൻറ സവിശേഷത. നേരിയ രീതിയിൽ നീല കലർന്ന് നീണ്ട കാലുകളാണുള്ളത്. ചെറു ജലജീവികളാണ് പ്രധാന ഭക്ഷണം. ഒരു കാലിൽ നിന്ന് ചിറകുകൾക്കിടയിൽ തല ഒളിപ്പിച്ച് ഏറെ നേരം വിശ്രമിക്കുന്ന സ്വഭാവമുണ്ട്. ഈവേളയിലും കണ്ണുകൾ സദാ ജാഗ്രതയോടെ തുറന്നു പിടിച്ചിരിക്കും. പ്രധാനമായും ഈ കാര്യങ്ങൾ ഈ പക്ഷിയെ ഷൂട്ട് ചെയ്യുന്നതിനിടയിൽ മനസ്സിലാക്കിയത്. കടുത്ത തണുപ്പിൽ നിന്ന് രക്ഷ തേടിയാണിവയുടെ ദേശാടനം. സൈബീരിയ, റഷ്യ, യൂറോപ്പ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മറ്റ് മദ്ധേഷ്യൻ രാജ്യങ്ങളിൽ നിന്നുമാണിതിെൻറ വരവ്. യൂറോപ്പിലെ മിതശീതോഷ്ണ മേഖലയിലാണ് പൊതുവെ കാണാറുള്ളത്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.