തിമിംഗല സ്രാവിന്റെ സംരക്ഷണത്തിനായുള്ള പദ്ധതി തുടങ്ങി

കോഴിക്കോട്: വനം വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒയായ ദേവിഡ് റസ്റ്റ് ഓഫ് ഇന്ത്യ കേരള വനംവകുപ്പുമായി ചേർന്ന് കേരളത്തിലെ നാമുദ്രതീര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തിമിംഗല സ്രാവിന്റെ സംരക്ഷണത്തിനായുള്ള പദ്ധതി തുടങ്ങി. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് മൽസ്യതൊഴിലാളികളിൽ കൂടുതൽ അവബോധം സൃഷ്ടിയ്ക്കുകയും വലകളിൽ കുടുങ്ങുന്ന വലിയ ഉടുമ്പൻ സ്രാവുകളെ രക്ഷപ്പെടുത്തി തിരികെ അതിന്റെ ആവാസ വ്യവസ്ഥയിലേയ്ക്ക് അയയ്ക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം.

ഇതിലേയ്ക്കായി മത്സ്യതൊഴിലാളികൾക്ക് ഉപയോഗിയ്ക്കുവാൻ ഉതകുന്ന മോബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർ ഗംഗാസിങ് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. വലയിൽ കുടുങ്ങിയ തിമിംഗല സ്രാവുകളെ രക്ഷപ്പെടുത്തി ആറു മത്സ്യതൊഴിലാളികളെ ആദരിയ്ക്കുകയും ചെയ്തു.

വന്യജീവി സംരക്ഷണ നിയമത്തിലെ ഡെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട തിമിംഗസ്രാവ് സംരക്ഷണത്തിനായുള്ള ബോധവതരണം കേരളത്തിൽ ആരംഭിക്കുന്നത് 2009 ഓഗസ്റ്റ് 30 നാണ്. കേരളത്തിന്റെ എല്ലാ തീരദേശ ഹാർബറുകളിലുമായിട്ടാണ് ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നത്.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഇപ്പോഴും ഇവയുടെ മരണങ്ങൾ മേഖപ്പെടുത്തുന്നു. കേരള യൂനിവേഴ്സിറ്റി അക്വാട്ടിക് ബയോളജി വിഭാഗം തലവൻ ഡോ.ബിജുകുമാർ കേരള തീരത്ത് കാണുന്ന വിവധ സമുദ്രസസ്തനികളേയും വലിയ മൽസ്യങ്ങളേയും കുറിച്ച് ബോധവൽക്കണം നൽകി. 

Tags:    
News Summary - Whale shark conservation project launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.