അർജന്‍റീന, ഉറുഗ്വായ് ടീമുകൾ ലോകകപ്പിനെത്തിയത് 900 കിലോ ബീഫുമായി? പ്രചരിക്കുന്ന വാർത്തകളിലെ സത്യം ഇതാണ്

മെസ്സിയും കൂട്ടരും 900 കിലോ ബീഫുമായി ലോകകപ്പിനെത്തി എന്നത് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒന്നാണ്. ഇതുവച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. അർജന്‍റീനക്കൊപ്പം ഉറുഗ്വായിയും സ്വന്തംനിലക്ക് ബീഫ് കൊണ്ടുവന്നു എന്നും വാർത്തകളുണ്ടായിരുന്നു. ലോകകപ്പിൽ ഏറ്റവുമധികം ആരാധകരുള്ള ടീമുകളാണ് അർജന്‍റീനയും ഉറുഗ്വായും. അതുകൊണ്ടുതന്നെ ഇതിലെ സത്യം അന്വേഷിച്ച് നിരവധിപേരാണ് രംഗത്തിറങ്ങിയത്.

വാർത്തകളിലെ സത്യം ഇതാണ്

ബീഫ് വാർത്തകൾ സത്യമാണെന്നാണ് ഇ​തേപറ്റി അന്വേഷിച്ചിറങ്ങിയവർ കണ്ടെത്തിയിരിക്കുന്നത്. രണ്ട് രാജ്യത്തെ ഫുട്ബാൾ ടീമുകളും എത്തിയിരിക്കുന്നത് കിലോക്കണക്കിന് ബീഫുമായാണ്. തങ്ങളുടെ നാട്ടിൽ ലഭിക്കുന്ന ശുദ്ധമായതും പോഷകസമൃദ്ധമായതുമായ ഇറച്ചി തന്നെ കളിക്കാർക്ക് ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് അർജന്‍റീനയും ഉറുഗ്വായും ഇറച്ചി നാട്ടിൽനിന്ന് എത്തിച്ചത്.


ഉറുഗ്വായിലെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റ് (ഐ.എൻ.എസി) ഈ മാസം ആദ്യം ഉറുഗ്വായ് ഫുട്ബോൾ അസോസിയേഷനുമായി (എ.യു.എഫ്) ഖത്തറിൽ ലോകകപ്പിനായി മാംസം വിതരണം ചെയ്യാൻ ധാരണയിലെത്തിയിരുന്നു. ലോകകപ്പിന് ഇറങ്ങുന്ന ദേശീയ ടീമിന് മികച്ച പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് തങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് എ.യു.എഫ് പ്രസിഡന്റ് ഇഗ്നാസിയോ അലോൺസോ പറയുന്നു. ലോകത്ത് തന്നെ ഏറ്റവും മികച്ച നിലവാരമുള്ള ഇറച്ചി ലഭിക്കുന്നത് ഉറുഗ്വായിലാണ്. അവരുടെ രാജ്യത്തിന്‍റെ പെരുമ വർധിപ്പിക്കുന്ന ഒന്നാണ് അവിടുത്തെ ശുദ്ധമായ ഇറച്ചി.

എന്തിനാണ് ബീഫ്?

ലോകത്തിലെ ഏറ്റവും വലിയ മാംസ ഉപഭോക്താക്കളിൽ ഒന്നാണ് അർജന്റീനയും ഉറുഗ്വായും. ഈ രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയമായ വിഭവമാണ് അസാഡോ. മാംസങ്ങളുടെയും സോസേജുകളുടെയും വ്യത്യസ്ത കട്ട് ഉപയോഗിച്ച് ബാർബിക്യൂ പോലെ ഗ്രില്ലിൽ പാകം ചെയ്തെടുക്കുന്ന വിഭവമാണ് അസാഡോ.

കഴിഞ്ഞ ലോകകപ്പുകളഫ്‍ലും ഉറുഗ്വായും അർജന്‍റീനയും മാംസം ആതിഥേയ രാജ്യങ്ങളിലെത്തിക്കുകയും അസാഡോ വിഭവം തയ്യാറാക്കുകയും ചെയ്തിരുന്നു.


ഉറുഗ്വായുടെയും അർജന്‍റീനയുടെയും ചരിത്രത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ഭാഗമാണ് അസാഡോ. "ഏറെ പ്രകൃതിദത്തവും സുസ്ഥിരവുമായ ഉൽപ്പന്നമാണ് അസാഡോ. അതിന്‍റെ ഗുണനിലവാരം ലോകത്തെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ലോകകപ്പ് അതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്."- ഉറുഗ്വായ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് പറഞ്ഞു. ഉറുഗ്വായ് ടീം അബുദാബിയിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ തങ്ങളുടെ ആദ്യ അസാഡോ വിരുന്ന് നടത്തിക്കഴിഞ്ഞു. ഉറുഗ്വായ് ദേശീയ ടീമിന്റെ ഷെഫായ ആൽഡോ കൗട്ടെറൂച്ചിയോയ്ക്കായിരുന്നു അസാഡോ തയ്യാറാക്കുന്നതിന്‍റെ ചുമതല.

അതേസമയം, വ്യാഴാഴ്ച ഖത്തറിലെ ദോഹയിലെത്തിയ അർജന്റീന, ബുധനാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ 5-0 ന് വിജയം നേടിയതിന് പിന്നാലെ അസാഡോ വിരുന്ന് ആഘോഷിച്ചു. ആകെ 72 പേരാണ് അർജന്റീന പ്രതിനിധി സംഘത്തിലുള്ളത്. അവർക്കെല്ലാമായാണ് അസാഡോ തയ്യാറാക്കിയത്.

'എന്റെ പ്രിയപ്പെട്ട ഭക്ഷണം അസാഡോയാണ്, ദോഹയിൽ തയ്യാറാക്കിയ അസാഡോ ഏറെ രുചികരമായിരുന്നു'-അർജന്റീന കോച്ച് ലയണൽ സ്‌കലോനി പറയുന്നു. അതേസമയം മറ്റൊരു ദക്ഷിണ അമേരിക്കൻ ടീമായ ബ്രസീൽ ഖത്തറിലേക്ക് മാംസം കൊണ്ടുവരുന്ന കാര്യത്തിൽ അർജന്റീനയ്ക്കും ഉറുഗ്വേയ്ക്കും ഒപ്പം ചേർന്നില്ല. എന്നാൽ ബ്രസീലിയൻ വിഭവമായ ഫാറോഫ പാചകം ചെയ്യുന്നതിനായി ബ്രസീലിയൻ കാപ്പിയും സുഗന്ധവ്യഞ്ജനങ്ങളും 30 കിലോ മരച്ചീനിപ്പൊടിയും ബ്രസീൽ കൊണ്ടുവന്നിട്ടുണ്ട്. 

Tags:    
News Summary - Argentina, Uruguay take 4,000 pounds of meat to World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.