കൽപറ്റ: വയനാട് റോബസ്റ്റ കാപ്പിയുടെ ബ്രാൻഡിങ്ങിനും പ്രോത്സാഹനത്തിനുമായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആദ്യമായി നടത്തുന്ന കോഫി മേള മാര്‍ച്ചില്‍ നടക്കും. ഇതിനു മുന്നോടിയായി ക്വാളിറ്റി കാപ്പി കപ്പിങ് മത്സരം നടത്തും. ഇതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
സ്വന്തം തോട്ടത്തില്‍നിന്ന് പറിച്ച കാപ്പിയിനങ്ങള്‍ക്കാണ് മത്സരം. കാപ്പി പൂപ്പല്‍ പിടിക്കാതെ ഉണക്കിയെടുത്തതാകണം. ഉണക്കുന്ന കാപ്പിയില്‍ 11 ശതമാനം ഈര്‍പ്പം മാത്രമേ പാടുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളില്‍ ആദ്യം ലഭിക്കുന്ന 500 സാമ്പിളുകള്‍ മാത്രമാണ് മേളയിലേക്ക് സ്വീകരിക്കുക.
ബാക്കിയുള്ളവ കോഫി ബോര്‍ഡിന്റെ പിന്നീടുള്ള മേളകളില്‍ പരിഗണിക്കും. ലഭിക്കുന്ന സാമ്പിളുകള്‍ കോഫി ബോര്‍ഡ് റോസ്റ്റ് ചെയ്ത് കപ്പിങ്ങിന് വിധേയമാക്കി പ്രത്യേകം മാര്‍ക്ക് നല്‍കും.
ഇതില്‍ നല്ല സ്കോര്‍ ലഭിക്കുന്നവരെയാണ് മത്സരത്തില്‍ ഫൈനലിസ്റ്റായി പ്രഖ്യാപിക്കുക. ഇതില്‍ വിജയിക്കുന്നവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കും. വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള കോഫി ബോര്‍ഡ് ഓഫിസുമായി ബന്ധപ്പെടണം.
വയനാട് റോബസ്റ്റ ക്വാളിറ്റി കപ്പിങ് മത്സരം കൂടാതെ മൂല്യവർധനം, വിവിധ കോഫി ഉല്പന്നങ്ങള്, വിപണനം, പാക്കിങ്, ഉൽപാദനം, തോട്ടം മേഖലയിലെ വരുമാനം വർധിപ്പിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളും കോഫി മേളയോടനുബന്ധിച്ച് ചര്‍ച്ച ചെയ്യും. ഫോൺ: 9447234644.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.