ഉപ്പിട്ടില്ലെങ്കിലും നിങ്ങളുടെ ഭക്ഷണത്തിൽ ഉപ്പുണ്ട്

ചാ​യ​യും കാ​പ്പി​യും പ​ഞ്ച​സാ​ര ചേ​ർ​ക്കാ​തെ ത​യാ​റാ​ക്കി, കു​ടി​ക്കു​ന്ന​വ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണം ചേ​ർ​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​പ്പി​ന്റെ കാ​ര്യ​ത്തി​ൽ ന​മു​ക്ക് ല​ഭി​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ട് ? ഉ​പ്പ് അ​ത്ര പ്ര​ശ്ന​ക്കാ​ര​ന​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ ?

നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ഉ​പ്പ് പ​ല​പ്പോ​ഴും കാ​ണാ​തെ പോ​കു​ന്ന​താ​ണ് ഉ​പ്പി​നെ ജാ​ഗ്ര​ത​യോ​ടെ കാ​ണാ​തി​രി​ക്കാ​നു​ള്ള ഒ​രു കാ​ര​ണം. ക​റി​യി​ൽ ഇ​ട്ട ഉ​പ്പി​നേ​ക്കാ​ൾ ചി​ല​പ്പോ​ൾ നാം ​സ്ഥി​രം ക​ഴി​ക്കു​ന്ന ബ്ര​ഡി​ൽ ഉ​ണ്ടാ​കും. ബി​സ്ക​റ്റ്, കെ​ച്ച​പ്പു​ക​ൾ, ചി​പ്സ് തു​ട​ങ്ങി​യ​വ​യി​ലു​ള്ള ഉ​പ്പ് ന​മ്മു​ടെ ശ്ര​ദ്ധ​യി​ൽ വ​രാ​റി​ല്ല.

ഇ​ന്ത്യ​ക്കാ​ർ ദി​വ​സം 11 ഗ്രാം ​വ​രെ ഉ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്. ദി​വ​സം പ​ര​മാ​വ​ധി ആ​റു ഗ്രാ​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നാ​ണ് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു ഗ്രാ​മി​ൽ താ​ഴെ എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്‍ക​ർ​ഷി​ക്കു​ന്ന​ത്. പ്രോ​സ​സ്ഡും ടി​ന്നി​ലാ​ക്കി​യ​തു​മാ​യ ഭ​ക്ഷ​ണ​ത്തെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​തു​കൊ​ണ്ട് വി​ക​സി​ത രാ​ജ്യ​ങ്ങ​ളാ​ണ് ഉ​പ്പ് കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട. ബ്രി​ട്ട​നി​ൽ ശ​രാ​ശ​രി വ്യ​ക്തി​ഗ​ത ഉ​പ്പ് ഉ​പ​യോ​ഗം എ​ട്ടു ഗ്രാ​മാ​ണ്. പ​പ്പ​ട​വും അ​ച്ചാ​റും ഉ​പ്പി​ലി​ട്ട​തു​മെ​ല്ലാം വീ​ട്ടു​ഭ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യ ഇ​ന്ത്യ​ക്കാ​രു​ടെ ഭ​ക്ഷ്യ​രീ​തി​യി​ൽ ഉ​പ്പ് ഉ​പ​യോ​ഗം സ്വാ​ഭാ​വി​ക​മാ​യി കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ഉ​പ്പി​ന്റെ അ​മി​ത ഉ​പ​യോ​ഗം മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ധാ​രാ​ള​മാ​ണു​താ​നും. ‘ലാ​ൻ​സെ​റ്റി’​ന്റെ പ​ഠ​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ 30 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​വ​രാ​ണെ​ന്ന് പ​റ​യു​ന്നു. ഹൃ​ദ​യ രോ​ഗ​ങ്ങ​ളും സ്ട്രോ​ക്കു​മ​ല്ലാം ഉ​പ്പ് വ​രു​ത്തു​ന്ന വി​ന​ക​ളാ​ണ്. എ​ങ്കി​ലും പ​ഞ്ച​സാ​ര പോ​ലെ ഉ​പ്പി​ന്റെ കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത സ​ർ​ക്കാ​ർ ത​ല​ത്തി​ലും വ്യ​ക്ത​ിഗ​ത​മാ​യും ന​മു​ക്കി​ല്ല.

ഉ​പ്പ് വ​രു​ന്ന വ​ഴി

● ഹോം​മേ​ഡ് ഫു​ഡ്: പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഭി​ന്ന​മാ​യി വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നു ത​ന്നെ​യാ​ണ് ഇ​ന്ത്യ​ക്കാ​ർ അ​മി​ത ഉ​പ്പ് ക​ഴി​ക്കു​ന്ന​ത്. ഓ​രോ ഭ​ക്ഷ​ണ​ത്തി​ലു​മു​ള്ള ഉ​പ്പി​ന്റെ അ​ള​വി​നെ പ​റ്റി​യു​ള്ള കൃ​ത്യ ധാ​ര​ണ​യി​ല്ലാ​യ്മ ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്.

●സം​സ്ക​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ: ചി​പ്സു​ക​ൾ, വ​റു​ത്ത പ​ല​ഹാ​ര​ങ്ങ​ൾ, ബി​സ്ക​റ്റ്, അ​ച്ചാ​ർ, പ​പ്പ​ടം, സോ​സു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​പ്പി​ന്റെ നി​റ​കു​ട​ങ്ങ​ളാ​ണ്.

● സ്ട്രീ​റ്റ് ഫു​ഡ്/​ഹോ​ട്ട​ൽ ഭ​ക്ഷ​ണം: മി​ക്ക ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും രു​ചി​യു​ടെ അ​ടി​സ്ഥാ​ന​മെ​ന്ന​ത് ഉ​പ്പാ​ണ്. ‘ഉ​പ്പു നോ​ക്കു’​ന്ന​വ​രാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യി ന​മ്മു​ടെ പാ​ച​ക​ക്കാ​ർ. അ​താ​യ​ത്, ഉ​പ്പി​ന്റെ രു​ചി ഉ​യ​ർ​ന്ന രൂ​പ​ത്തി​ൽ അ​വ​രി​ൽ ‘സെ​റ്റ്’ ആ​യി​രി​ക്കു​ന്ന​തി​നാ​ൽ കു​റ​ച്ച് ഉ​പ്പ് എ​ന്ന​ത് പ​ല പാ​ച​ക​ക്കാ​ർ​ക്കും ചി​ന്തി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്.

ഉ​പ്പു കു​റ​ക്കാ​ൻ

● ഉ​പ്പി​ന്റെ അ​ള​വ് ഒ​റ്റ​യ​ടി​ക്ക് കു​റ​ക്കാ​ൻ ക​ഴി​യി​ല്ല. പ​തി​യെ കു​റ​ച്ചു​കൊ​ണ്ടു​വ​രാം. മൂ​ന്നാ​ഴ്ച​കൊ​ണ്ട് ന​മ്മു​ടെ ഉ​പ്പ്പ്രി​യം താ​ഴ്ത്തി​ക്കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

● പ​റ്റാ​വു​ന്ന വ​സ്തു​ക്ക​ൾ ഉ​പ്പി​ടാ​തെ പാ​ച​കം ചെ​യ്ത്, ചാ​യ​ക്ക് മ​ധു​രം ചേ​ർ​ക്കു​ന്ന പോ​ലെ വ്യ​ക്തി​ഗ​ത​മാ​യി ഉ​പ്പു ചേ​ർ​ക്കു​ന്ന​ത് പ​രീ​ക്ഷി​ക്കാം.

● രു​ചി വ​ർ​ധി​പ്പി​ക്കു​ന്ന ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളാ​യ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പു​ളി തു​ട​ങ്ങി​യ​വ പ​രീ​ക്ഷി​ക്കാം.

● ഫ്രൈ ​ചെ​യ്ത​വ​ക്ക് പ​ക​രം ഗ്രി​ൽ ചെ​യ്ത​വ​യി​ൽ താ​ത​മ്യേ​ന ഉ​പ്പ് കു​റ​വാ​യി​രി​ക്കും.

● പാ​ക്ക്ഡ് ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ലേ​ബ​ലി​ൽ, സോ​ഡി​യ​ത്തി​ന്റെ അ​ള​വ് പ​രി​ശോ​ധി​ക്കു​ക.

ഉ​പ്പു കു​റ​വു​ള്ള ബ​ദ​ലു​ക​ൾ

● അ​ച്ചാ​റി​നു പ​ക​രം പു​തി​ന​യി​ല, മ​ല്ലി​യി​ല, ത​ക്കാ​ളി എ​ന്നി​വ കൊ​ണ്ടു​ള്ള ച​ട്ട്ണി, വ​ള​രെ കു​റ​ച്ച് ഉ​പ്പ് മാ​ത്ര​മി​ട്ട് ഉ​പ​യോ​ഗി​ക്കാം.

● പ​പ്പ​ട​ത്തി​ന് പ​ക​രം ചി​ല​ർ ഹോ​ൾ​വീ​റ്റ് ക്രാ​ക്കേ​ഴ്സ് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

● മി​ക്സ്ച​റു​ക​ൾ​ക്ക് പ​ക​ര​മാ​യി ന​ട്സ്, വി​ത്തു​ക​ൾ തു​ട​ങ്ങി​യ​വ ഉ​​പ​യോ​ഗി​ക്കാം.

● വ​റു​ത്ത പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് ബ​ദ​ലാ​യി ഉ​പ്പി​ല്ലാ​ത്ത പോ​പ്കോ​ൺ പോ​ലു​ള്ള​വ.

● സം​സ്ക​രി​ച്ച പ​നീ​റി​നു ബ​ദ​ലാ​യി ഫ്ര​ഷ് പ​നീ​ർ

● ഛാട്ടി​ന് പ​ക​രം ഫ്ര​ഷ് ഫ്രൂ​ട്ട് സാ​ല​ഡ്

● സം​സ്ക​രി​ച്ച പ​ച്ച​ക്ക​റി​ക​ൾ​ക്കു​പ​ക​രം ഫ്ര​ഷ് പ​ച്ച​ക്ക​റി 

Tags:    
News Summary - Indians consume up to 11 grams of salt per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.