പെരുന്നാളിനൊരു സ്​പെഷൽ ‘ബസ്ബൂസ’

 ചേരുവകൾ

500 ഗ്രാം റവ

150 ഗ്രാം നെയ്യ് ഉരുക്കിയത്

50 ഗ്രാം ഡെസിക്കേറ്റഡ് കോക്കനട്ട്

150 ഗ്രാം പാൽ

250 ഗ്രാം പഞ്ചസാര

രണ്ട്​ ടീസ്​പൂൺ നെയ്യ്

സിറപ്പ് തയാറാക്കാൻ: 250 ഗ്രാം പഞ്ചസാര, ഒന്നര കപ്പ്‌ വെള്ളം, ഒരു ടീസ്​പൂൺ ചെറുനാരങ്ങ നീര് .പഞ്ചസാരയും വെള്ളവും ചെറുനാരങ്ങ നീരും ഒരു പാനിൽ ഒഴിച്ച്, മീഡിയം ചൂടിൽ ഇളക്കി, തിളപ്പിക്കുക, ചൂടാറാൻ മാറ്റിവെക്കുക.

ബസ്ബൂസ തയാറാക്കൽ:

ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുക. ഒരു ബൗളിൽ റവയും നെയ്യും യോജിപ്പിക്കുക. പാലും പഞ്ചസാരയും ചൂടാക്കി, അതിലേക്ക് ഒഴിച്ച് യോജിപ്പിക്കുക.

ഒരു ബേക്കിങ് പാനിൽ നെയ്യ് ഒഴിച്ച് ഗ്രീസ് ചെയ്ത്, ഈ മിശ്രിതത്തിൽനിന്ന് പകുതി ഒഴിച്ച് ഫ്രിഡ്​ജിൽ 15 മിനിറ്റ് സെറ്റ്​ ആവാൻ വെക്കുക. ഈ സമയം, ആവശ്യമെങ്കിൽ കുറച്ച് നട്സ് വിതറിക്കൊടുക്കാം. ഇനി ബാക്കിയുള്ള ബാറ്ററുംകൂടി ഒഴിച്ച്, ഓവനിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക.ഓവനിൽനിന്ന് പുറ​െത്തടുത്ത ഉടനെ തയാറാക്കി​െവച്ച പഞ്ചസാര ലായനി അതിലേക്ക് ഒഴിച്ച്, കുറച്ച് നെയ്യും കൂടി ബ്രഷ്​ ചെയ്യുക.

Tags:    
News Summary - Busboosa- iftar taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.