യു.എ.ഇയിലെ കനത്ത ചൂടിൽ മനസിനും ശരീരത്തിനും ആശ്വാസം പകരാൻ പറ്റിയ, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മധുരമാണിത്. വിറ്റാമിൻ എ സി ബി എന്നിവയുടെ സമ്പന്ന കലവറയാണ് തണ്ണിമത്തൻ. വേനൽ കാല പഴവുമാണ് തണ്ണിമത്തൻ. എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവം
1. തണ്ണിമത്തൻ ജ്യൂസ് - 4 കപ്പ്
2. വെള്ളം - ഒന്നേകാൽ കപ്പ്
3. പഞ്ചസാര - ഒന്നേ കാൽ കപ്പ്
4. പുതിനയില - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
തണ്ണിമത്തൻ ജൂസടിച്ച് അരിച്ചു മാറ്റി െവയ്ക്കുക. വെള്ളവും പഞ്ചസാരയും യോജിപ്പിച്ച് അടുപ്പിൽ െവച്ച് തിളപ്പിക്കുക. അഞ്ചു മിനിറ്റ് തിളച്ചശേഷം വാങ്ങുക. നന്നായി ചൂടാറുമ്പോൾ തണ്ണിമത്തങ്ങ ജ്യൂസും ചേർത്തിളക്കി പാത്രത്തിലാക്കി, അടച്ച്, ഫ്രീസറിൽ െവയ്ക്കണം. ഏകദേശം നാലു മണിക്കൂറിനു ശേഷം പുറത്തെടുക്കുക.
ഐസ് ആയി തുടങ്ങുന്ന പരുവത്തിൽ, അത് തൊട്ടാൽ പൊടിഞ്ഞു വരുന്ന പാകത്തിലാകുമ്പോൾ പുറത്തെടുത്ത് സ്പൂൺ കൊണ്ടു പൊടിച്ചശേഷം മിക്സിയിൽ ഒന്നടിക്കുക. വീണ്ടും ഫ്രീസറിൽ െവച്ചു നാലു മണിക്കൂർ ഫ്രീസ് ചെയ്യുക.
രണ്ടു പ്രാവശ്യമെങ്കിലും ഇങ്ങനെ അടിക്കുകയും സെറ്റ് ചെയ്യുകയും ചെയ്യണം. വീണ്ടും ഫ്രീസറിൽ െവച്ച് നാലു മണിക്കൂർ സെറ്റ് ചെയ്യുക. ഭംഗിയുള്ള ഗ്ലാസിലാക്കി, പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.