ഐസ് ക്രീം എന്നും കുട്ടികളുടെ ഇഷ്ട വിഭവം തന്നെ. അതു വീട്ടിലുണ്ടാക്കുവാണെങ്കിൽ അവർക്കു ഏറെ പ്രിയമാവും. വീട്ടിലുള്ള ചേരുവകൾ വെച്ചു തന്നെ എസ്സൻസോ കളറോ ഒന്നും ചേർക്കാതെ കുട്ടികളുടെ ഇഷ്ടമനുസരിച്ചു ഉണ്ടാക്കിക്കൊടുക്കാം.
രണ്ടു പഴുത്ത മാങ്ങ തൊലി ചെത്തി കഷണങ്ങളാക്കി രണ്ടു ചെറിയ സ്പൂൺ നാരങ്ങാനീരും ചേര്‍ത്തു മിക്സിയിൽ അടിച്ചെടുത്തു വയ്ക്കുക. ഒരു കപ്പ് തേങ്ങാപ്പാലും അരക്കപ്പ് പാലും സോസ്പാനിൽ ഒഴിക്കുക. ഇതിൽ മൂന്നു വലിയ സ്പൂൺ കോൺഫ്ളോർ അരക്കപ്പ് പാലിൽ കലക്കിയതും അരക്കപ്പ് പഞ്ചസാരയും ചേർത്ത് അടുപ്പത്ത് വച്ചു ചെറുതീയിൽ തുടരെയിളക്കുക.
കുറുകിവരുമ്പോൾ രണ്ടു വലിയ സ്പൂൺ തേങ്ങ ചുരണ്ടിയതും ചേർത്തിളക്കി വാങ്ങുക. ചൂടാറിയ ശേഷം മാങ്ങാ അരച്ചതും ചേർത്തിളക്കി അടപ്പുള്ള പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കുക.
സെറ്റായിത്തുടങ്ങുമ്പോൾ പുറത്തെടുത്ത്, രണ്ടു മുട്ടവെള്ള അരക്കപ്പ് ക്രീം ചേർത്തടിച്ചതും ചേർത്തു മിക്സിയിൽ അടിച്ചു വീണ്ടും ഫ്രീസറിൽ വച്ചു സെറ്റ് ചെയ്തെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.