മധുരമുള്ള ഡോണറ്റ്സ് എല്ലാരും കഴിച്ചുകാണും. അതുപോലെ തന്നെ രുചിയോടെയുള്ള ഒരു സ്നാക്ക് ആണ് ചിക്കൻ ഡോണറ്റ്സ്. കുട്ടികൾക്ക് സ്കൂളിലേക്ക് ടിഫ്ഫിൻ ആയും കൊണ്ടുപോകാൻ പറ്റിയ ഒരു അടിപൊളി ഐറ്റം.
● ചിക്കൻ എല്ലില്ലാത്തത് -250 ഗ്രാം ● ഉരുളക്കിഴങ്ങ് -1
● ബ്രഡ് കഷ്ണങ്ങൾ -2 ● സവാള -1 ● ഇഞ്ചി -ഒരു കഷ്ണം
● വെളുത്തുള്ളി -നാല് അല്ലി ● മല്ലിയില -നാല് തണ്ട്
● മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ ● കുരുമുളകുപൊടി -1/2 ടീസ്പൂൺ
● ഗരം മസാല -1/2 ടീസ്പൂൺ ● ജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ
● ചില്ലി ഫ്ളക്സ് -1 ടീസ്പൂൺ ● മുട്ട -2 ● ബ്രഡ് പൊടിച്ചത്
● ഉപ്പ് ● ഓയിൽ
മിക്സിയുടെ ജാറിലേക്കു ചിക്കൻ, സവാള, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, ഉപ്പ്, മഞ്ഞൾ, ജീരകപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ചില്ലി ഫ്ലേക്ക്സ് എന്നിവ ചേർത്ത് അരച്ചെടുക്കുക.ഇതിലേക്കു ബ്രഡ് കഷ്ണങ്ങൾ, ഉരുളക്കിഴങ്ങു വേവിച്ചത് എന്നിവ ചേർത്തു കുഴച്ചെടുക്കുക.
ഇതിൽ നിന്നും കുറേശ്ശെ എടുത്തു ഡോണട്ട് ഷേപ്പിൽ ആക്കിയെടുക്കുക. ശേഷം മുട്ടയിലും ബ്രഡ് പൊടിയിലും പൊതിഞ്ഞെടുത്തു ഫ്രൈ ചെയ്തെടുക്കാം. ചൂടോടെ ചായയുടെ കൂടെ വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.