തണുത്ത പാലും ഒരു ടേബ്ൾ സ്പൂൺ കോഫി പൗഡറും പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. വിപ്പിങ് ക്രീമും കണ്ടൻസ്ഡ് മിൽക്കും ഒരു ടേബിൾസ്പൂൺ കോഫി പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്തുവെക്കുക.
ഒരു പുഡിങ് ട്രേയിൽ ആദ്യം തയാറാക്കിവെച്ച പാൽ മിക്സിലേക്ക് റസ്ക് മുക്കി നിരത്തുക. ശേഷം തയാറാക്കിവെച്ച വിപ്പിങ് ക്രീം മിക്സ് കൂടി ഒഴിച്ചുകൊടുക്കുക. വീണ്ടും റസ്ക് കോഫി മുക്കി നിരത്തുക.
മുകളിൽ ബാക്കിയുള്ള ക്രീം മിക്സ് കൂടി ഒഴിച്ചുകൊടുക്കുക. ശേഷം ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് റഫ്രിജറേറ്ററിൽ വെച്ച് സെറ്റാക്കി തണുപ്പിച്ച് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.