1 ചിക്കൻ -അരക്കിലോ
2 ഉള്ളി -രണ്ട്
3 ഇഞ്ചി, വെളുത്തുള്ളി ചതച്ചത്-ഒരു ടേബിൾ സ്പൂൺ, പച്ചമുളക് -മൂന്ന്
4- തക്കാളി -ഒന്ന്
5 ചിക്കൻ മസാല പൗഡർ- രണ്ട് ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി -അര ടീസ്പൂൺ, ഗരം മസാല -ഒരു ടീസ്പൂൺ
6 മല്ലിച്ചപ്പ് -ഒരുപിടി
7 ബട്ടർ -ഒരു ടേബിൾ സ്പൂൺ
8 സൺഫ്ലവർ ഓയിൽ- രണ്ട് ടേബിൾ സ്പൂൺ
9 ബസ്മതി അരി -രണ്ട് കപ്പ്
10 പട്ട -ഒന്ന് (ചെറിയ കഷണമാക്കിയത്), പൂവ് -മൂന്ന്, ഏലക്ക -രണ്ട്, ബേ ലീഫ് ഒന്ന്.
11 കാപ്സികം -ഒന്ന്
12 കാരറ്റ് -ഒന്ന്
13 വെള്ളം -മൂന്നര ഗ്ലാസ് (അരി എടുത്ത ഗ്ലാസ് തന്നെ വെള്ളം അളക്കാനും ഉപയോഗിക്കുക).
അരി കഴുകി വെള്ളം ഒഴിയാൻ വെക്കുക. കുക്കറിൽ രണ്ട് ടേബ്ൾ സ്പൂൺ ഓയിൽ ഒഴിച്ച് 10ാം ചേരുവ ചേർന്ന് ഇളക്കുക. ഉള്ളി, തക്കാളി, പച്ചുമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക. പിന്നീട്, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് ഇളക്കുക. ശേഷം, അഞ്ചാം ചേരുവയും ചേർക്കുക. അതിലേക്ക് രണ്ട് ഗ്ലാസ് തിളപ്പിച്ച വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർന്ന് മീഡിയം ചൂടിൽ രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.
ആവി പോയതിനു ശേഷം, കുക്കറിലേക്ക് ഒന്നര ഗ്ലാസ് വെള്ളവും അരിയും ചേർക്കുക. പിന്നീട്, ഒരു ടേബ്ൾ സ്പൂൺ ബട്ടറും, ചെറുതായി അരിഞ്ഞുവെച്ച കാപ്സിക്കം, കാരറ്റ്, മല്ലിചപ്പ്, ഉപ്പ് ചേർത്ത് കുക്കറിന്റെ വിസിൽ ഒഴിവാക്കി ഏഴ് മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. തീ അണച്ച് 15 മിനിറ്റിനു ശേഷം ചിക്കൻ കാപ്സിക്കം റൈസ് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.