തായ്‌ലന്‍റിലെ ഏറ്റവും പ്രസിദ്ധമായ രുചികൂട്ടാണ് മംഗോ സ്റ്റിക്കി റൈസ്. നാളികേരപ്പാലും പഞ്ചസാരയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുന്ന ചോറിനൊപ്പം പഴുത്ത മാമ്പഴം ചേർത്താണ് ഇത് വിളംബുന്നത്.
ആദ്യമായി വൃത്തിയാക്കിയ അരി 2 കപ്പ് വെള്ളത്തിൽ അരമണിക്കൂർ കുതിർത്തു വയ്ക്കുക.ഇതിലേക്കു തേങ്ങാപ്പാൽ (രണ്ടാം പാൽ)ചേർത്തു ചെറിയ തീയിൽ അരി നല്ല സോഫ്ട് ആയി വേവിചെടുക്കണം. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. തേങ്ങാപ്പാലിലേക്കു (ഒന്നാം പാൽ) ഉപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിച്ച് ചോറിലേക്കു ചേർക്കാം.
തിളച്ചു തുടങ്ങുമ്പോൾ ഓഫ് ചെയ്തു അടച്ചു വയ്ക്കാം. മധുരം നോക്കി, ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം. റൈസ് വിളമ്പാം, മുകളിലായി കോക്കനട്ട് ക്രീം ചേർക്കാം.അതിനു മുകലിലായി മാമ്പഴ കഷണങ്ങൾ വിളംബാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.