1. ഒരു ഫ്രയിങ് പാനിൽ രണ്ട് സ്പൂൺ എണ്ണ ചൂടാക്കി ചിക്കൻ അതിലിട്ട് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ആയി വന്നാൽ സവാള, കാപ്സികം, കാബേജ്, കുരുമുളക് പൊടി, മല്ലിയില, ഉപ്പ് എന്നിവ ഇട്ട് മൂന്നുമിനിറ്റ് മിക്സാക്കി എടുക്കുക
2. മൈദ, വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ പാകത്തിന് കുഴച്ചെടുക്കുക. ശേഷം പകുതി മാവെടുത്ത് പരത്തി ചെറിയ ഒരു അടപ്പുവെച്ച് കുറെ പൂരികളായി മുറിച്ചെടുക്കുക.
3. എണ്ണ ചൂടാക്കിയശേഷം ഓരോ പൂരിയും കൈയിലെടുത്ത് ഒരു സ്റ്റീൽ ഗ്ലാസിന്റെ പുറത്തുവെച്ച് അതിന്റെ ഷേപ്പിൽ പരത്തി എണ്ണയിൽവെച്ച് ഓരോന്നും ചുട്ടെടുക്കാം
4. ചുട്ടെടുത്ത ഓരോ പോട്ടിലേക്കും നേരത്തേ തയാറാക്കിവെച്ച ഫില്ലിങ് വെച്ചുകൊടുത്ത ശേഷം അതിലേക്ക് കുറച്ച് മയോണയിസും ടൊമാറ്റോ സോസും ഒഴിച്ച് രുചികരമായ ഫ്ലവർ പോട്ട് തയാറാക്കിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.