ഫ്രഷ് ഒാറഞ്ചും പാഷൻ ഫ്രൂട്ടും ചേർത്ത് തയാറാക്കാവുന്ന രുചികരമായ കേക്ക് ആണ് ഫ്രഷ് ഓറഞ്ച് ആൻഡ് പാഷൻ ഫ്രൂട്ട് കേക്ക്.
ഓവൻ 150 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്യുക. കേക്ക് ഡിഷിൽ ബട്ടർ പുരട്ടി മൈദ തട്ടുക. മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ യോജിപ്പിച്ച് അരിച്ചുവെക്കുക. വെണ്ണ, പഞ്ചസാര എന്നിവ ഒരുമിച്ചാക്കി അടിച്ചുപതപ്പിക്കുക. ഇതിലേക്ക് മുട്ട ഓരോന്നായി ഒഴിച്ച് പതപ്പിക്കുക.
ഇതിലേക്ക് അരിച്ചുവെച്ച പൊടികൾ ചേർത്തിളക്കുക. ഓറഞ്ച് തൊലി േഗ്രറ്റ് ചെയ്തതും ഓറഞ്ച് ജ്യൂസും ചേർത്തിളക്കുക. മിശ്രിതം കേക്ക് ട്രേയിലേക്കൊഴിച്ച് 150 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക. കേക്ക് ഓവനിൽ നിന്നെടുത്ത് തണുക്കാൻ വെക്കുക.
പാഷൻ ഫ്രൂട്ട് മുറിച്ച് അതിന്‍റെ പൾപ്പ് ചുരണ്ടിയെടുക്കുക. ബൗളിലേക്ക് മസ്കർപോൺ/ വിപ്പിങ് ക്രീം, വാനില എസനസ്, ഓറഞ്ച് ജ്യൂസ് എന്നിവ ചേർത്ത് ബീറ്റ് ചെയ്ത് മൃദുവാക്കുക. തണുത്ത കേക്ക് രണ്ടായി മുറിക്കുക. കേക്ക് കഷണത്തിന് മുകളിൽ ഷുഗർ സിറപ്പ് തേച്ച് തയാറാക്കിയ ക്രീം നിരത്തുക.
മുകളിൽ പാഷൻ ഫ്രൂട്ട് പൾപ്പ് വിതറിയിടുക. രണ്ടാമത്തെ കഷണം ഓറഞ്ച് കേക്ക് വെക്കുക. അതിനുമുകളിലും ക്രീം തേച്ച് പാഷൻ ഫ്രൂട്ട് പൾപ്പ് നിരത്താം. കേക്കിന്‍റെ വശങ്ങളും ക്രീം കൊണ്ട് അലങ്കരിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.