കുഴി ഇഷ്ടമില്ലാത്തവർക്കും കഴിക്കാം; വീട്ടിലെ അടുപ്പിൽ 'കുഴിമന്തി' ഉണ്ടാക്കുന്നതിങ്ങനെ...

എല്ലായിടത്തും കുഴിമന്തിയാണല്ലോ ചർച്ചാ വിഷയം. ചിലർക്ക് കുഴിമന്തിയെന്ന പേരാണ് ഇഷ്ടമില്ലാത്തത്. ചിലർക്കാകട്ടെ കുഴിമന്തിയില്ലാതെ ജീവിക്കുന്നതുതന്നെ അസാധ്യവും. മസാല അധികം കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഏറെ പ്രിയങ്കരമായ ഒരു ഭക്ഷണമാണ് കുഴിമന്തി. എന്നാൽ വീട്ടിൽ കുഴിമന്തി ഉണ്ടാക്കുന്ന ശ്രമകരമായ കാര്യമോർത്താൽ പലപ്പോഴും ഹോട്ടലുകളെയോ ഫുഡ് അപ്ലിക്കേഷനുകളെയോ കുഴിമന്തിക്കായി ആശ്രയിക്കും. കുഴിമന്തി ഉണ്ടാക്കാൻ അരിയും ചിക്കനും മസാലകളും പോലെതന്നെ പ്രധാനമാണ് കുഴിയും. എന്നാൽ കുഴിയില്ലാതെ നമ്മുടെ അടുക്കളയിലും ഇൗ അറേബ്യൻ വിഭവം തയ്യാറാക്കാവുന്നതാണ്. അതെങ്ങിനെയെന്ന് പരിചയപ്പെടാം.

ചേരുവകൾ

ബസ്മതി റൈസ്, മന്തി റൈസ് – അഞ്ച് കപ്പ് ( വെള്ളത്തിൽ 10 മിനിറ്റ് കുതിർത്ത്)

ചിക്കൻ – ഒരു കിലോ (വലിയ കഷണങ്ങളാക്കിയത്)

സൺഫ്‌ളർ ഓയിൽ – ഒരു കപ്പ്

മാഗി ചിക്കൻ സ്റ്റോക്ക് – അഞ്ച് ക്യൂബ്

ചെറിയ ജീരകം – ഒരു ടേബിൾ സ്പൂൺ

കുരുമുളക് – രണ്ടര ടേബിൾ സ്പൂൺ

കരയാമ്പൂ – ആവശ്യത്തിന്

ഏലക്ക – നാല് എണ്ണം

ഫുഡ് കളർ – ചുവപ്പ്, മഞ്ഞ പാകത്തിന്

പച്ചമുളക് – ആറ് എണ്ണം

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

വലിയ കഷ്ണങ്ങളാക്കിയ ചിക്കൻ ഫോർക്കോ കത്തിയോ ഉപയോഗിച്ച് വരയുക. ശേഷം ചിക്കനിലെ വെള്ളം നന്നായി തുടച്ചു നീക്കുക. ശേഷം മാഗി ചിക്കൻ സ്റ്റോക്ക്, ജീരകം, കുരുമുളക്, കരയാമ്പൂ, ഏലക്ക, ഫുഡ് കളർ, സൺഫ്‌ളവർ ഓയിൽ എന്നിവ ചേർന്ന് നന്നായി മിക്‌സ് ചെയ്യുക. ഇത് പത്ത് മിനിട്ട് വയ്ക്കുക.ഒരു പാത്രത്തിൽ ഉപ്പ് ഇട്ട് വെള്ളം തിളയ്ക്കാൻ വയ്ക്കുക.


ഇതിലേക്ക് അരിയിട്ട് പാകത്തിന് വേവിക്കുക(പത്ത് മിനിട്ട്). അരി നന്നായി വെന്ത ശേഷം പാത്രത്തിലെ വെള്ളം ഊറ്റി കളഞ്ഞ് പാത്രം അടച്ചു വയ്ക്കുക. ശേഷം ചേരുവകൾ ചേർത്ത് വച്ചിരിക്കുന്ന ചിക്കൻ ഹൈ ഫ്‌ളൈയ്മിൽ അഞ്ച് മിനിട്ട് വേവിക്കുക. ഇടയ്ക്ക് ചിക്കൻ തിരിച്ച് ഇട്ടു കൊടുക്കാൻ മറക്കരുത്. ഓയിൽ അധികമെങ്കിൽ അത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ലോ ഫ്‌ളൈമിൽ ഇതിലേക്ക് ചോറ് ഇടുക. മാറ്റി വച്ച ഓയിൽ ആവശ്യമെങ്കിൽ ചോറിൽ ഇടാം. ചോറിന് മുകളിൽ പച്ചമുളക് നീളത്തിൽ കീറിയത് വയ്ക്കുക. ലോ ഫ്‌ളൈമിൽ ഒരുമണിക്കൂർ വേവിക്കുക.

Tags:    
News Summary - learn how to make 'kuzhimanthi' in the home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.