ചി​ക്ക​ൻ ചീ​സ് മ​ട​ക്ക് ഉണ്ടാക്കാം

ചി​ക്ക​ൻ ചീ​സ് മ​ട​ക്ക് ഉണ്ടാക്കാം

ചി​ക്ക​ൻ -1 ക​പ്പ്‌

ഉ​രു​ള​ക്കി​ഴ​ങ്ങ് -1 വ​ലു​ത്

സ​വാ​ള -1 എ​ണ്ണം

പ​ച്ച​മു​ള​ക് -2 എ​ണ്ണം

വെ​ളു​ത്തു​ള്ളി -2 ടേ​ബി​ൾ സ്പൂ​ൺ

കാ​പ്‌​സി​ക്കം -1/2 ക​പ്പ്‌

മ​ല്ലി​യി​ല -ഒ​രു പി​ടി

ചെ​റി​യ ജീ​ര​കം പൊ​ടി -1/2 ടീ​സ്പൂ​ൺ

മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ

ക​ശ്മീ​രി മു​ള​ക്പൊ​ടി -1/2 ടീ​സ്പൂ​ൺ

ഗ​രം മ​സാ​ല പൊ​ടി -1/2 ടീ​സ്പൂ​ൺ

ടൊ​മാ​റ്റോ സോ​സ് -2 ടേ​ബി​ൾ സ്പൂ​ൺ

മ​യോ​നൈ​സ് -2 ടേ​ബി​ൾ സ്പൂ​ൺ

ചീ​സ് സ്ലൈ​സ് -ആ​വ​ശ്യ​ത്തി​ന്

ഗോ​ത​മ്പു​പൊ​ടി /മൈ​ദ -1 1/2 ക​പ്പ്‌

മ​ഞ്ഞ​ൾ​പൊ​ടി -ഒ​രു നു​ള്ള്

മു​ട്ട​യു​ടെ വെ​ള്ള -1 മു​ട്ട

എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്

ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്നത്

ഉ​പ്പും കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ത്ത ചി​ക്ക​ൻ എ​ല്ലി​ല്ലാ​തെ പി​ച്ചി​യെ​ടു​ത്ത് മാ​റ്റി​വെ​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് അ​ല്പം ഉ​പ്പ് ചേ​ർ​ത്ത് വേ​വി​ച്ച് ന​ന്നാ​യി ഉ​ട​ച്ചെ​ടു​ത്ത് മാ​റ്റി​വെ​ക്കു​ക. ഗോ​ത​മ്പു​പൊ​ടി​യി​ലേ​ക്ക് ഓ​രോ നു​ള്ള് മ​ഞ്ഞ​ൾ​പൊ​ടി​യും ഗ​രം മ​സാ​ല പൊ​ടി​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് ക​ട്ട​യി​ല്ലാ​തെ ക​ല​ക്കി ക​നം കു​റ​ഞ്ഞ ദോ​ശ​ക​ളാ​യി ചു​ട്ടെ​ടു​ത്ത് മാ​റ്റി​വെ​ക്കു​ക.

ഫി​ല്ലി​ങ് ത​യാ​റാ​ക്കാ​ൻ ഒ​രു പാ​നി​ൽ ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ എ​ണ്ണ​യൊ​ഴി​ച്ച് ചെ​റു​താ​യി അ​രി​ഞ്ഞ വെ​ളു​ത്തു​ള്ളി ഗോ​ൾ​ഡ​ൻ ക​ള​ർ ആ​കു​ന്ന​തു വ​രെ മൂ​പ്പി​ക്കു​ക. വെ​ളു​ത്തു​ള്ളി നി​റം മാ​റി തു​ട​ങ്ങു​മ്പോ​ൾ ചെ​റു​താ​യി അ​രി​ഞ്ഞ പ​ച്ച​മു​ള​കും സ​വാ​ള​യും കാ​പ്സി​ക​വും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക.

ശേ​ഷം തീ ​കു​റ​ച്ചു​വെ​ച്ച് മ​സാ​ല പൊ​ടി​ക​ൾ ഓ​രോ​ന്നാ​യി ചേ​ർ​ത്ത് വ​ഴ​റ്റു​ക. പൊ​ടി​ക​ളു​ടെ പ​ച്ച​മ​ണം മാ​റി​വ​രു​മ്പോ​ൾ മാ​റ്റി​വെ​ച്ച ഉ​രു​ള​കി​ഴ​ങ്ങും ചി​ക്ക​നും ഓ​രോ​ന്നാ​യി ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ശേ​ഷം ടൊ​മാ​റ്റോ സോ​സും മ​യോ​നൈ​സും ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച് ചെ​റു​താ​യി അ​രി​ഞ്ഞെ​ടു​ത്ത മ​ല്ലി​യി​ല കൂ​ടി ചേ​ർ​ത്താ​ൽ ഫി​ല്ലി​ങ് റെ​ഡി.

ചു​ട്ടെ​ടു​ത്ത ദോ​ശ​യു​ടെ അ​രി​കു ഭാ​ഗ​ത്തു​നി​ന്നും ന​ടു​ഭാ​ഗം വ​രെ മാ​ത്രം ക​ത്തി​കൊ​ണ്ട് വ​ര​ഞ്ഞു​മു​റി​ക്കു​ക. ദോ​ശ​യു​ടെ വ​ര​ഞ്ഞെ​ടു​ത്ത ഭാ​ഗ​ത്തു​നി​ന്നും ചെ​റി​യ ത്രി​കോ​ണാ​കൃ​തി​യി​ൽ ഫി​ല്ലി​ങ് പ​ര​ത്തി വെ​ച്ച്, ആ ​ഭാ​ഗം ഫി​ല്ലി​ങ് ഇ​ല്ലാ​ത്ത ഭാ​ഗ​ത്തേ​ക്ക്‌ ത്രി​കോ​ണാ​കൃ​തി​യി​ൽ ത​ന്നെ മ​ട​ക്കി ഒ​രു ചീ​സ് സ്ലൈ​സ് ആ​വ​ശ്യം​പോ​ലെ മു​റി​ച്ച് അ​തി​നു മു​ക​ളി​ൽ വെ​ച്ച് ദോ​ശ​യു​ടെ ബാ​ക്കി​വ​രു​ന്ന ഭാ​ഗം ചീ​സി​ന് മു​ക​ളി​ലേ​ക്ക് മ​ട​ക്കി അ​രി​ക് വി​ട​വി​ല്ലാ​തെ ഒ​പ്പ​മാ​ക്കു​ക (ആ​വ​ശ്യ​മെ​ങ്കി​ൽ മൈ​ദ ക​ല​ക്കി ഒ​ട്ടി​ക്കാം).

ഒ​രു പാ​ൻ ചൂ​ടാ​ക്കി അ​ല്പം എ​ണ്ണ പു​ര​ട്ടി മ​ട​ക്കി​യെ​ടു​ത്ത ഫി​ല്ലി​ങ് നി​റ​ച്ച ദോ​ശ ന​ന്നാ​യി പ​ത​പ്പി​ച്ചെ​ടു​ത്ത മു​ട്ട​യു​ടെ വെ​ള്ള​യി​ൽ മു​ക്കി കു​റ​ഞ്ഞ തീ​യി​ൽ ചെ​റു​താ​യി പൊ​രി​ച്ചെ​ടു​ക്കു​ക. അ​ടി​പൊ​ളി ചീ​സി.. സോ​സി.. ചി​ക്ക​ൻ ചീ​സ് മ​ട​ക്ക് ത​യാ​ർ.

Tags:    
News Summary - Let's make chicken cheese wrap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.