മനാമ: ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന കാർഷിക ചന്തയിലേക്ക് സന്ദർശകർ ഒഴുകിയെത്തുന്നു. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന ചന്തയിൽനിന്ന് പച്ചക്കറികൾ വാങ്ങാൻ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. സ്വദേശികൾക്കും വിവിധ രാജ്യക്കാരായ പ്രവാസികൾക്കും പുറമേ, സൗദി അറേബ്യയിൽനിന്നും സന്ദർശകർ വരുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. ജി.സി.സി രാജ്യങ്ങളിൽനിന്ന് വരുന്നവർക്കായി പ്രത്യേക പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 19,000 പേരാണ് കാർഷിക ചന്ത സന്ദർശിച്ചത്. ഇതിൽ നല്ലൊരു ഭാഗം സന്ദർശകർ സൗദിയിൽനിന്നുള്ളവരാണ്. കാർഷിക ചന്ത ഗംഭീരമെന്നാണ് സൗദി സന്ദർശകർ അഭിപ്രായപ്പെട്ടത്. എല്ലാ വർഷവും ചന്ത സന്ദർശിക്കുമെന്നും അവർ പറഞ്ഞു. മായമില്ലാത്ത തനത് ബഹ്റൈനി പച്ചക്കറികൾ വാങ്ങാൻ കഴിയുമെന്നതാണ് കാർഷിക ചന്തയുടെ പ്രത്യേകത. കർഷകർക്ക് പുറമേ, നാല് കാർഷിക കമ്പനികൾ, അഞ്ച് നഴ്സറികൾ തുടങ്ങിയവരും ചന്തയിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.