ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ കോമേഴ്സ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 241 വിഭവങ്ങളുമായി മെഗാ ഓണസദ്യ. 18 തരം പായസവുമായി ഒരുക്കിയ ഓണസദ്യ 700 പേര് കഴിച്ചു. ടി.എന്‍. പ്രതാപന് എം.പി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍, ഇത്യോപ്യയിലെ ഡംപി ഡോളോ യൂനിവേഴ്സിറ്റി അക്കാദമിക് വൈസ് പ്രസിഡന്റ് ബലി യൊഹാനിസ് ടസീസ്, ഡംപി ഡോളോ യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. മനീഷ് കിഷോര്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായി.
ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്പേഴ്സൻ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലറും ക്രൈസ്റ്റ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റുമായ ജയ്സണ്‍ പാറേക്കാടന്‍, പ്രഫ. കെ.ജെ. ജോസഫ്, ഡോ. പി.എല്‍. ജോര്‍ജ്, പ്രഫ. കെ.ഒ. ഫ്രാന്‍സിസ്, പ്രഫ. പി.ജി. തോമസ് എന്നിവര്‍ സംസാരിച്ചു.
സ്റ്റാഫ് കോഓഡിനേറ്ററായ സ്മിത ആന്റണി, സ്റ്റുഡന്റ് കോഓഡിനേറ്റര്‍മാരായ ലക്ഷ്മി പി. ആനന്ദ്, എ.എല്‍. അഭിജിത്, അതുല്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി. 2017ല്‍ 222 വിഭവങ്ങളുമായി ഓണസദ്യ കോളജില്‍ ഒരുക്കിയിരുന്നു. ഇത്രയും വിഭവങ്ങളോടെയുള്ള സദ്യ ലോകത്തില്‍തന്നെ ആദ്യത്തേതാണെന്ന് സ്റ്റാഫ് കോഓഡിനേറ്ററായ സ്മിത ആന്റണി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.