പാലക്കാട്: ജോലിഭാരം കുറക്കാൻ അടുക്കള തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായത്തോടെ നവീകരിക്കുന്ന ‘ഈസി കിച്ചൺ’ പദ്ധതിയുടെ ഭാഗമായി ഒരു അടുക്കളക്ക് 75,000 രൂപ വരെ നൽകാൻ തദ്ദേശവകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഏകോപനസമിതി തദ്ദേശഭരണ വകുപ്പിന്റെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി.
അടുക്കള ഉപയോഗം സൗഹാർദപരമാക്കാനും ഉപയോഗിക്കുന്നവരുടെ സൗകര്യവും ആരോഗ്യ സുരക്ഷയും മുൻനിർത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. അടുക്കള നവീകരണത്തിന് 2.4 മീറ്റർ x 2.4 മീറ്റർ അളവിലെ ഇടത്തരം അടുക്കള നവീകരിക്കാൻ പദ്ധതി ഏറ്റെടുക്കാം.
തദ്ദേശസ്ഥാപനത്തിന് ഫണ്ട് അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാം. അടുക്കള പുതുക്കിപ്പണിയുമ്പോൾ കിച്ചൺ പ്ലാറ്റ്ഫോം, കിച്ചൺ കബോർഡ്, വാട്ടർ സ്റ്റോറേജ് ടാങ്ക്, കിച്ചൺ സിങ്ക്, പി.വി.സി പൈപ്പ് ഫിറ്റിങ്സ്, വൈദ്യുതീകരണം എന്നിവയടക്കം സൗകര്യങ്ങൾ ഉണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.