അടുക്കള നന്നാക്കാൻ 75,000 രൂപ; ‘ഈസി കിച്ചൺ’ പദ്ധതി ഉത്തരവിറങ്ങി
text_fieldsപാലക്കാട്: ജോലിഭാരം കുറക്കാൻ അടുക്കള തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായത്തോടെ നവീകരിക്കുന്ന ‘ഈസി കിച്ചൺ’ പദ്ധതിയുടെ ഭാഗമായി ഒരു അടുക്കളക്ക് 75,000 രൂപ വരെ നൽകാൻ തദ്ദേശവകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഏകോപനസമിതി തദ്ദേശഭരണ വകുപ്പിന്റെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി.
അടുക്കള ഉപയോഗം സൗഹാർദപരമാക്കാനും ഉപയോഗിക്കുന്നവരുടെ സൗകര്യവും ആരോഗ്യ സുരക്ഷയും മുൻനിർത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. അടുക്കള നവീകരണത്തിന് 2.4 മീറ്റർ x 2.4 മീറ്റർ അളവിലെ ഇടത്തരം അടുക്കള നവീകരിക്കാൻ പദ്ധതി ഏറ്റെടുക്കാം.
തദ്ദേശസ്ഥാപനത്തിന് ഫണ്ട് അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാം. അടുക്കള പുതുക്കിപ്പണിയുമ്പോൾ കിച്ചൺ പ്ലാറ്റ്ഫോം, കിച്ചൺ കബോർഡ്, വാട്ടർ സ്റ്റോറേജ് ടാങ്ക്, കിച്ചൺ സിങ്ക്, പി.വി.സി പൈപ്പ് ഫിറ്റിങ്സ്, വൈദ്യുതീകരണം എന്നിവയടക്കം സൗകര്യങ്ങൾ ഉണ്ടാകണം.
നിബന്ധനകൾ
- വാർഷികവരുമാനം പൊതുവിഭാഗത്തിൽ രണ്ടു ലക്ഷം, പട്ടികജാതി മൂന്നു ലക്ഷം കവിയരുത്. പട്ടികവർഗത്തിൽ വരുമാനപരിധിയില്ല.
- ലൈഫ് ഭവനപദ്ധതിപ്രകാരം 2017-18 മുതൽ ധനസഹായം ലഭിച്ചവർക്ക് നൽകില്ല.
- തുക വീടിന്റെ മറ്റു പുനരുദ്ധാരണത്തിനായി ഉപയോഗിക്കാനാവില്ല.
- അടുക്കളയിൽ അനാരോഗ്യ സാഹചര്യം ഉള്ളവരെ മാത്രമാണ് അർഹർ
- ഏതെങ്കിലും ഘടകം മാത്രമേ ചെയ്യുന്നുള്ളൂവെങ്കിൽ അതിനനുസരിച്ച് സഹായം പരിമിതപ്പെടുത്തും.
എന്തിനൊക്കെ ലഭിക്കും?
- നിലവിലെ തറ പൊളിച്ച് 12:4 കോൺക്രീറ്റ് ഉപയോഗിച്ച് തറ ബലപ്പെടുത്തി സെറാമിക് ടൈൽ വിരിക്കാൻ
- ഗ്രാനൈറ്റ് ഉപയോഗിച്ച് പുതിയ കിച്ചൺ സ്ലാബ് സജ്ജീകരിക്കാൻ
- എം.ഡി.എഫ് ഉപയോഗിച്ച് കിച്ചൺ കബോർഡ് നിർമിക്കാൻ
- പ്ലാസ്റ്റർ അറ്റകുറ്റപണി
- കിച്ചൺ സിങ്ക്, 200 ലിറ്റർ വാട്ടർ ടാങ്ക്, പ്ലമ്പിങ് ഇനങ്ങൾ
- പെയിന്റിങ്, സോക്ക് പിറ്റ് നിർമാണം
- ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് 6000 രൂപ ഉപയോഗിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.