മുംബൈ: വഴിയോര കച്ചവടക്കാരുടെ വിപണന തന്ത്രങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ചിലർ പ്രത്യേക താളത്തിലും ചടുലമായും ഉറക്കെ വിളിച്ചു പറഞ്ഞ് ഉപഭോക്താക്കളെ ആകർഷിക്കുമ്പൾ മറ്റ് ചിലർ അവരുടെ ചില അംഗ വിക്ഷേപങ്ങൾ കൊണ്ടാകും ജനശ്രദ്ധയാകർഷിക്കുന്നത്. അത്തരത്തിൽ ഒരു വഴിയോര കച്ചവടമാണ് ഇേപ്പാൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിലെ ഒരു ദോശ കച്ചവടക്കാരനാണ് ദോശ നൽകുന്നതിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്.
മസാലദോശയുണ്ടാക്കുന്ന യുവാവ് വളരെ ചടുലമായി ദോശയുണ്ടാക്കുകയും ശേഷം അത് മൂന്ന് മടക്കാക്കി ചട്ടുകം കൊണ്ട് കുത്തി മുറിച്ച് രണ്ട് കഷണമാക്കിയ ശേഷം പിന്നിലേക്ക് വലിച്ചെറിയുന്നതാണ് വിഡിയോ. ഇങ്ങനെ എറിയുന്ന ദോശ പിന്നിൽ നിൽക്കുന്ന സഹായിയുടെ പ്ലേറ്റിൽ കൃത്യമായി വീഴുന്നു. ഇൗ പ്രവർത്തി തുടരുകയാണ്. ഒരേസമയം മൂന്ന് ദോശകളാണ് ഇത്തരത്തിൽ ഉണ്ടാക്കി 'എറിയുന്നത്'.
ദക്ഷിണ മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലാണ് 'പറന്നിറങ്ങുന്ന' ഈ വൈറൽ ദോശ വിൽപന. 'സ്ട്രീറ്റ് ഫുഡ് റെസിപീസ്' എന്ന ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ 84 മില്യൺ(ഏകദേശം എട്ടര കോടി) ആളുകളാണ് കണ്ടത്. 16 ലക്ഷം പേർ പ്രതികരണമറിയിച്ച വിഡിയോക്ക് 32000 കമന്‍റുകളും ലഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷം പേരാണ് വിഡിയോ പങ്കുവെച്ചത്.
ദോശക്കാരന്‍റെ വിപണന രീതിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വളരെ കലാപരമായാണ് ഇയാൾ ദോശ വിൽക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ഭക്ഷണം കൊണ്ട് കളിക്കുകയാണെന്നും മോശം വിപണന രീതിയാണെന്നും വിമർശനമുന്നയിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.