റിയാദ്: സന്ദർശകർക്ക് സാഹസികാനുഭവങ്ങളും ഭക്ഷണപ്രിയർക്ക് രുചിപ്പെരുമയും സമ്മാനിച്ച് അൽഉല ശൈത്യോത്സവം അവസാന വാരത്തിലേക്ക്. ഉയർന്ന നിലവാരമുള്ള പാചക കലകളിൽ നൈപുണ്യമുള്ള വിദഗ്ധരെ അണിനിരത്തിയാണ് ഒരു മാസം നീളുന്ന ‘ത്വന്തൂറ ഫെസ്റ്റിവലി’ലെ രുചിപ്പെരുമയിലേക്ക് (ടേസ്റ്റ് ഓഫ് അൽഉല) സന്ദർശകരെ ആകർഷിക്കുന്നത്.
ലോകത്തിലെ പ്രമുഖരായ പാചകക്കാരെ അണിനിരത്തി വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളാണ് സംഘാടകരായ അൽഉല റോയൽ കമീഷൻ ഒരുക്കിയിട്ടുള്ളത്. ഇതിനകം വിദേശ വിനോദ സഞ്ചാരികളടക്കം നിരവധി പേരാണ് ത്വന്തൂറ ഉത്സവം ആസ്വദിക്കാനെത്തിയത്.
അൽഉല ഫ്രഷ് ഫുഡ് മാർക്കറ്റിൽ സംഘടിപ്പിച്ച മേളയിൽ നിരന്ന നിരവധി പ്രാദേശിക ഉൽപന്നങ്ങൾക്കും ആവശ്യക്കാരേറെയാണ്. പ്രദേശത്ത് വിളയുന്ന 29ലേറെ ഓറഞ്ച് പഴങ്ങളുടെ പ്രദർശനം നിരവധി പേരെ ആകർഷിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
വർണവെളിച്ചം ചാരുത പകരുന്ന പ്രകൃതി ദൃശ്യവിസ്മയങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സംഗീത പരിപാടികളും കുട്ടികൾക്ക് വേണ്ടിയുള്ള രസകരമായ പ്രകടനങ്ങളും ആസ്വദിക്കാൻ നിരവധി കുടുംബങ്ങളാണ് നിത്യേന അൽഉലയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.