75 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്ക് ര​ണ്ട്​ രൂ​പ​ക്ക് ചാ​യ ല​ഭി​ക്കു​ന്ന വേ​ങ്ങ​ര​യി​ലെ വ​യോ​സൗ​ഹൃ​ദ

കു​ടും​ബ​ശ്രീ കാ​ന്റീ​ൻ

പ്രായം കൂടുന്തോറും ചായയുടെ പൈസ കുറയും!

വേങ്ങര: വയസ്സ് 75 കഴിഞ്ഞോ? എങ്കിൽ രണ്ട് രൂപക്ക് ചായ കുടിച്ചുപോവാം. വയോസൗഹൃദ കാന്റീനായി പ്രഖ്യാപിച്ച വേങ്ങരയിലെ കുടുംബശ്രീ കാന്റീനിലാണ് രണ്ട് രൂപക്ക് ചായ വിൽപന. പലവ്യഞ്ജന സാധനങ്ങൾക്ക് വില റോക്കറ്റ് പോലെ കുതിക്കുമ്പോഴും തുച്ഛമായ വിലക്ക് വയോജനങ്ങൾക്ക് ചായ നൽകുന്ന കുടുംബശ്രീ കാന്റീൻ വേങ്ങര ഗ്രാമപഞ്ചായത്ത് അങ്കണത്തിലാണ് പ്രവർത്തിക്കുന്നത്.

75 വയസ്സ് കഴിഞ്ഞവർക്ക് രണ്ട് രൂപക്കും 70 മുതൽ 75 വയസ്സ് വരെയുള്ളവർക്ക് അഞ്ച് രൂപക്കുമാണ് ചായ നൽകുന്നത്. 10 രൂപക്ക് ചായ വിൽക്കുന്ന കാലത്ത് ഏഴ് രൂപക്കായിരുന്നു ഇവിടെ വയോജനങ്ങൾക്ക് നൽകിയിരുന്നത്.

ഇതിനായി വരുന്ന അധിക ചെലവിലേക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം തന്റെ ഓണറേറിയത്തിൽ നിന്ന് പണം നൽകാൻ സന്നദ്ധനായിട്ടുണ്ട്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ നിർവഹിച്ചു. എ.കെ. സലീം, കുറുക്കൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.


Tags:    
News Summary - As the age increases, the price of tea decreases...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.