കുവൈത്ത് സിറ്റി: ബാർബിക്യൂവിൽ ഏർപ്പെടുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഹവല്ലി മുനിസിപ്പാലിറ്റി അധികൃതർ. ബീച്ചിൽ ബാർബിക്യൂകൾ അനുവദിക്കുന്നതിൽ ഔദ്യോഗിക തീരുമാനമൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ക്ലീനിങ് ആൻഡ് റോഡ് ഒക്കുപൻസി ഡിപ്പാർട്മെന്റ് ഡയറക്ടറും സ്പ്രിങ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ ഒതൈബി അറിയിച്ചു.
ബാർബിക്യൂകൾക്കായി അഞ്ച് പ്രത്യേക സ്ഥലങ്ങൾ നിശ്ചയിക്കാൻ മുനിസിപ്പാലിറ്റി നേരത്തേ പദ്ധതിയിട്ടിരുന്നെങ്കിലും ഈ നടപടി പ്രാബല്യത്തിൽ വന്നിട്ടില്ല.
ബീച്ച് ബാർബിക്യൂകൾക്ക് അനുമതി തേടാനുള്ള നടപടികൾ മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. വിഷയം നിയമവകുപ്പിന് റഫർ ചെയ്തു. നടപടി പൂർത്തിയാകുന്നതുവരെ കടൽത്തീരത്ത് ബാർബിക്യൂയിങ് കർശനമായി നിരോധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.