എവിടെയെങ്കിലും ഒത്തുചേർന്ന് ചിക്കനും മട്ടനുമെല്ലാം ഗ്രില്ല് ചെയ്യുക എന്നത് ശൈത്യകാലത്തെ സൗഹൃദ-കുടുംബ കൂട്ടായ്മകളിലെ മുഖ്യ അജണ്ടയാണ്. അതിനു സൗകര്യമുള്ള ഇടങ്ങളന്വേഷിക്കുന്നവർക്ക് മുന്നിൽ അൽ ഐനിലെ പാർക്കുകളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.
കോവിഡ് പ്രതിരോധ പ്രോട്ടോകോളുകളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അൽഐൻ നഗരസഭ ഒഴിവാക്കിയതോടെ ഈ പാർക്കുകളിൽ ഇനി ബാർബിക്യൂവിെൻറ ഗന്ധം പടരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം കുക്കിങും കൂടിച്ചേരലുമെല്ലാമെന്ന് മാത്രം. നിശ്ചിത സ്ഥലങ്ങൾ ഇതിനായി ഉപയോഗിച്ച ശേഷം പാർക്കുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് കർശന നിർദേശവും നഗരസഭ നൽകിയിട്ടുണ്ട്.
ഗ്രീൻ മുബസ്സറ പാർക്ക്, അൽ സലാമത്ത് കുടുംബ പാർക്ക്, അൽ ഫോഹ് കുടുംബ പാർക്ക്, മുറൈജബ് പാർക്ക്, അൽസുലൈമി പാർക്ക്, അൽ ഖസ്ന പാർക്ക്, റിമ കുടുംബ പാർക്ക്, അൽ ഹയർ പാർക്ക്, അൽ ശ്വൈബ് പാർക്ക്, അൽ ഫഖ പാർക്ക്, നാഹിൽ പാർക്ക്, അൽ ഹയർ പാർക്ക്, അൽ ഖുവ കുടുംബ പാർക്ക് എന്നിവിടങ്ങളിലെല്ലാം സന്ദർശകർക്ക് വലിയ സൗകര്യങ്ങളാണൊരുക്കിയിരിക്കുന്നത്.
അപകടംവരുന്ന വഴി
ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ ഓക്സിജൻ ശരീര കലകൾക്ക് എത്തിച്ചു കൊടുക്കുന്നത് അരുണ രക്താണുക്കളാണ്. ഈ രക്താണുക്കൾ ഓക്സിജനേക്കാൾ വേഗത്തിൽ കാർബൺ മോണോക്സൈഡ് ആഗിരണം ചെയ്യുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്. ശരീരത്തിൽ ഓക്സിജെൻറ അളവ് കുറയുകയും കാർബൺ മോണോക്സൈഡ് വിഷബാധ ഉണ്ടാകുകയും ചെയ്യുന്നതോടെ ആ വ്യക്തിക്ക് എഴുന്നേൽക്കാനോ സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥയാവും. ശ്വസനവായുവിൽ കാർബൺ മോണോക്സൈഡിെൻറ അളവ് കൂടുമ്പോൾ വിഷബാധയേൽക്കുന്ന വ്യക്തിക്ക് പെട്ടന്ന് തന്നെ ബോധക്ഷയം സംഭവിക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ നാഡീ സ്പന്ദനം മന്ദീഭവിക്കുകയോ ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ എത്രയും പെട്ടന്ന് ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റി ഓക്സിജൻ നൽകുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും വേണം
തണുപ്പ്കാലത്ത് യു.എ.ഇയിലെ മരുഭൂമികളിലും വീടകങ്ങളിലും വിറക് കത്തിച്ച് ഇറച്ചിയും കോഴിയും ചുടുന്നതും സാധാരണമാണ്. ശൈത്യകാല ആരോഗ്യം കൃത്യമായി നിലനിർത്താനും തണുപ്പ്കാല രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനുമായി ബദുവിയൻ സംസ്കൃതിയുടെ ശീലങ്ങൾ പുതുതലമുറ ഏറ്റെടുക്കുകയും അവരിൽനിന്ന് പ്രവാസികൾ കണ്ട് പഠിക്കുകയും ചെയ്തതോടെയാണ് കനലടുപ്പുകൾക്ക് പ്രചാരം കൂടിയത്. വീടകങ്ങളിലെ ബാർബിക്യു അൽപം ശ്രദ്ധയാവാം പാർക്കുകളിലും മരുഭൂമിയിലുമെത്താൻ സാധിക്കാത്തവർ വീടകങ്ങളിൽ തന്നെ ബാർബിക്യൂ ഉൾപെടെയുള്ള ഭക്ഷണം പാചകം ചെയ്യാറുണ്ട്.
എന്നാൽ, ചെറിയ അശ്രദ്ധ പോലും വൻ ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്നാണ് അനുഭവങ്ങൾ പറയുന്നത്. വീടിനോട് ചേർന്ന് ബാർബിക്യു ഉണ്ടാക്കിയ ശേഷം കനൽ പൂർണമായും അണക്കാഞ്ഞതിനാൽ പുകപടലങ്ങൾ മുറിയിൽ നിറയുകയും അത് ശ്വസിച്ച് അബോധാവസ്ഥയിലാവുകയും മരണമടയുകയും ചെയ്ത സംഭവങ്ങളുണ്ട്. തണുപ്പിൽ നിന്ന് രക്ഷതേടാൻ ഉപയോഗിച്ച അശാസ്ത്രീയ രീതികൾ ജീവൻ തന്നെ എടുത്ത അനുഭവങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ യു.എ.ഇയിൽ ഉണ്ടായത്. വിറക് പുകയുമ്പോൾ ഉദ്പാദിപ്പിക്കപ്പെടുന്ന കാർബൺ മോണോക്സൈഡാണ് പലപ്പോഴും മരണ കാരണമാവുന്നത്.
അതിന് നിറമോ മണമോ ഇല്ല. ഉറങ്ങിക്കിടക്കുന്നവർ മുറിക്കകത്ത് ഇത് നിറയുന്നത് അറിയാതെ അബോധാവസ്ഥയിലാവും, മരണം വരെ സംഭവിക്കും. ആഹാരമെല്ലാം കഴിഞ്ഞ് ഉറങ്ങുന്നതിനു മുമ്പ് കൊളുത്തിവെച്ച കനലുകൾ നേരാവണ്ണം അണച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ മറക്കരുത്. തണുപ്പിൽ നിന്ന് രക്ഷതേടാൻ അപകടരഹിതമായ മാർഗങ്ങൾ മാത്രം അവലംബിക്കണം. അപകടങ്ങൾ വരുത്തിതീർക്കുന്ന കനലുകൾ പ്രിയപ്പെട്ടവരുടെ മനസ്സിൽനിന്ന് എത്ര കാലം കഴിഞ്ഞാലും അണയുകയില്ല എന്നുകൂടി ഓർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.