പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ കുറ്റിച്ചല്‍ ആമിന പുട്ടുകടയും സജീവമാണ്. പാര്‍ട്ടിക്കാര്‍ക്കുവേണ്ടി വിവിധ നിറങ്ങളിലുള്ള പുട്ടുകളാണ് ആമിന പുട്ടുകടയില്‍ തയാറാകുന്നത്.
കോണ്‍ഗ്രസുകാര്‍ക്ക് ത്രിവർണ പുട്ടും ഇടതുപ്രവർത്തകർക്ക് ചുവപ്പ് നിറത്തിലുള്ള പുട്ടും ബി.ജെ.പിക്കാര്‍ക്ക് കാവി പുട്ടും ലീഗിന് പച്ചപുട്ടുമാണ് ഇവിടത്തെ സ്പെഷലും പ്രദേശത്തെ തരംഗവും. കുറ്റിച്ചല്‍ സ്വദേശി സുല്‍ഫിക്കര്‍ ആറു വര്‍ഷം മുമ്പ് ആരംഭിച്ച പുട്ടുകടയാണ് തെരഞ്ഞെടുപ്പ് കാലമായതോടെ വീണ്ടും ചൂടുള്ള ചര്ച്ചാവേദിയാകുന്നത്. ജി. കാര്‍ത്തികേയെൻറ മണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് കാലത്താണ് ആമിന പുട്ടുകടയില്‍ പാര്‍ട്ടികള്‍ക്കായി പുട്ട് ഒരുക്കിത്തുടങ്ങിയത്.
വിവിധ നിറങ്ങളിലുള്ള പാര്‍ട്ടിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് വിവിധ നിറങ്ങളിലുള്ള ചൂടുള്ള ആഹാരം നല്‍കുന്നത് ഇപ്പോള്‍ അവരവരുടെ പാര്‍ട്ടി നിറങ്ങളിലാണ്. അരിയും ഗോതമ്പും ഇറങ്ങും ചോളവും മുളയുമാണ് പുട്ടിനായി ഇവിടുള്ളത്. തെരഞ്ഞെടുപ്പില്‍ കുതികാല്‍വെട്ടും കാലുമാറ്റവും കൂറുമാറ്റവുമൊക്കെയുണ്ടെങ്കിലും ആമിന പുട്ടുകടയിൽ കൃത്രിമങ്ങളൊന്നുമില്ല. നിറങ്ങള്‍ക്കായി ഔഷധ പച്ചിലകളും കാരറ്റും ബീറ്റുറൂട്ടും തുടങ്ങിയ പച്ചക്കറികളാണ് നിറങ്ങള്‍ക്കായി അടുക്കളയില്‍ തയാറാക്കുന്നത്.
വിവിധ നിറങ്ങളിലുള്ള പുട്ടുകള്‍ വിതരണം ചെയ്യുന്നതും കൂവയിലയിലാണ്. വനത്തിനുള്ളില്‍ നിന്ന് ആദിവാസികള്‍ കൂവയില ശേഖരിച്ച് എത്തിക്കുന്നു. കുട്ടികള്‍ക്കായി മിക്സര്‍ പുട്ടും ഹോര്‍ലിക്സ് പുട്ടും ചോക്ലറ്റ്പുട്ടും തേന്‍ പുട്ടുമുണ്ട്. ഇതിനുപുറമെ ഒൗഷധപുട്ടും ആവശ്യക്കാർക്ക് ലഭിക്കും. വനത്തില്‍ നിന്ന് ശേഖരിക്കുന്ന ഓടയ്ക്കയും ഔഷധ പച്ചിലകളുമടക്കം ഇതിനായി ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.