ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ‘ഡേറ്റ്സ് ഫെസ്റ്റി’ന് തുടക്കമായി. ആഗസ്റ്റ് ആറ് മുതൽ ദോഹയിലെ സഫാരി ഔട്ട് ലെറ്റുകളിൽ ആരംഭിച്ച ഡേറ്റ്സ് ഫെസ്റ്റിലൂടെ വ്യത്യസ്ത വൈവിധ്യങ്ങളോടുകൂടി മധുരം കിനിയുന്ന 40ൽ പരം ഈത്തപ്പഴം ഇനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഖത്തർ പ്രാദേശിക ഈത്തപ്പഴങ്ങളായ ഖെനൈസി , ഷിഷി, ബർഹി, ഖലാസ് തുടങ്ങിയവയും വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത അജ്വ, സഫാവി , ഖുദ്രി, സാഗായി, മാബ്റൂം, മെഡ്ജോൽ , മറിയം, സുക്കാരി, തുനീഷ്യൻ ഈത്തപ്പഴം തുടങ്ങിയവയും സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയവയിൽ പെടുന്നു.
കൂടാതെ സഗായി ഡേറ്റ്സ്, കാഷ്യൂ നട്സ് വിത്ത് ഹണി, വാഫിയ ഡാർക്ക് ചോക്കോ ഡേറ്റ്സ് പൗച്, നാബിൽ മാമോൽ ഡേറ്റ്സ് ഫില്ല്ഡ് കുക്കീസ്, അൽ സമറിയാഹ് ഡേറ്റ്സ് സിറപ്പ് , മിൽക്ക് ചോക്കോ ഡേറ്റ്സ് , ജനപ്രിയം ഡേറ്റ്സ് പിക്ക്ൾ തുടങ്ങിയവ ഗ്രോസറി വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ, ഡേറ്റ്സ് ഫെസ്റ്റിനോട് അനുബന്ധിച്ച് സഫാരി ബേക്കറി ആൻ ഹോട്ട്ഫുഡ് വിഭാഗത്തിലും നിരവധി വിഭവങ്ങൾക്കൊപ്പം ഡേറ്റ്സ് ആൻഡ് അവിൽ പായസം തുടങ്ങിയ വൈവിധ്യമാർന്ന വിവിധ ഇനം പായസങ്ങളും ഡേറ്റ്സ് ആൻഡ് ഹണി കേക്ക്, ഡേറ്റ്സ് ആൻഡ് നട്സ് ഡെസേർട്, ഡേറ്റ്സ് ടാർട്, ഡേറ്റ്സ് ആൻഡ് ബീറ്റ്റൂട്ട് ടീ കേക്ക്, ഡേറ്റ്സ് ആൻഡ് വാൽനട്ട് തുടങ്ങിയ കേക്ക് ഇനങ്ങളും സഫാരി ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്.
ഒപ്പം തന്നെ സഫാരി ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷനിലൂടെ ആറ് കിലോ സ്വർണം സമ്മാനമായി നേടാനുള്ള അവസരവും തങ്ങളുടെ ഉപഭോക്താക്കൾക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.