മസ്കത്ത്: ഭക്ഷണശാലകൾ, കഫേകൾ, ബേക്കറികൾ തുടങ്ങിയവയുടെ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ എച്ച്.ഡി നിരീക്ഷണ ക്യാമറകൾ (സി.സി.ടി.വി) സ്ഥാപിക്കണമെന്ന് ദോഫാർ മുനിസിപ്പാലിറ്റി. ഇത്തരം സ്ഥാപനങ്ങളുടെ ഡൈനിങ് ഹാളുകളിൽ 42 ഇഞ്ചിൽ കുറയാത്ത ടി.വി സ്ക്രീനും ഒരുക്കണം. ഭക്ഷണ പാനീയങ്ങൾ തയ്യാറാക്കുന്നത് തത്സമയം ഉപഭോക്താക്കൾക്ക് കാണാനാണ് ഈ സംവിധാനം ഒരുക്കാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.
ഭക്ഷണം തയ്യാറാക്കലും പാചക ജീവനക്കാരുടെ പ്രവർത്തനം നിരീക്ഷിക്കുക, ഭക്ഷണശാലകളിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിയന്ത്രണ പ്രവർത്തന പ്രക്രിയകൾ കാര്യക്ഷമമാക്കുക, ഭക്ഷ്യ തൊഴിൽ സമ്പ്രദായം വികസിപ്പിക്കുക, നിയമലംഘനങ്ങൾ കുറക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങൾ ഈ ആവശ്യകതകൾ പൂർത്തീകരിച്ചാലെ മുനിസിപ്പാലിറ്റി ലൈസൻസ് നൽകുകയൊള്ളു. അതേസമയം, നിലവിലുള്ള സ്ഥാപനങ്ങൾ മേയ് 15മുതൽ ആഗസ്റ്റ് 15വരെയുള്ള കാലയളവിൽ ഈ സംവിധാനം ഒരുക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.