ദുബൈ: പുതുവർഷത്തിൽ ദുബൈയിലെ അഞ്ച് പ്രമുഖ ഹോട്ടലുകൾ പുതിയ പേര് സ്വീകരിക്കും. അഡ്രസ് ബൊളിവാഡ്, അഡ്രസ് ദുബൈ മാൾ, അഡ്രസ് ദുബൈ മറീന, വിദ ഡൗൺടൗൺ ദുബൈ ഹോട്ടൽ, ഓട്ടോഗ്രാഫ് കലക്ഷൻ ഹോട്ടൽ എന്നിവയുടെ ബ്രാൻഡ് നെയിമുകളിലാണ് മാറ്റം. അഡ്രസ് ബൊളിവാഡിന്‍റെ പേര് ജനുവരി ഒന്നുമുതൽ കെംപിൻസ്കി ബെളിവാഡ് എന്നാകും.
അഡ്രസ് ദുബൈ മാളിന്‍റെ പേര് കെംപിൻസ്കി സെൻട്രൽ അവന്യു ദുബൈ എന്നും അഡ്രസ് ദുബൈ മറിന ജെ.ഡബ്ല്യു മാറിയോട്ട് ഹോട്ടൽ മറീന എന്നും വിദ ഡൗൺടൗൺ ദുബൈ ഹോട്ടൽ ഹോട്ടൽ ബൊളിവാഡ് എന്നും മാറും. ഓട്ടോഗ്രാഫ് കലക്ഷൻ ആൻഡ് മൻസിൽ ഡൗൺടൗൺ ദുബൈ ഹോട്ടൽ ഹെറിറ്റേജ് ഹോട്ടൽ ഓട്ടോഗ്രാഫ് കലക്ഷൻ എന്നുമായി മാറും.
അബൂദബി നാഷനൽ ഹോട്ടൽസ് (എ.ഡി.എൻ.എച്ച്) പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ കെംപിൻസ്കി ഹോട്ടൽസ് ആൻഡ് മാറിയോട്ട് ഇന്‍റർനാഷനലുമായി സഹകരണം പ്രഖ്യാപിച്ചതോടെയാണ് നിലവിലെ ഹോട്ടലുകളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ചത്.
കെംപിൻസ്കിയുമായി സഹകരണത്തിലൂടെ അതിഥികൾക്ക് സമാനതകളില്ലാത്ത ആഡംബര അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് അബൂദബി നാഷനൽ ഹോട്ടൽസ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഖാലിദ് ആനിബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.