സൂറത്ത്: ഗുജറാത്തിലെ ഒരു റെസ്റ്ററന്‍റിൽ ഭക്ഷണമെത്തിക്കുന്നത് ട്രെയിനുകളിലാണ്, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലേ.
സൂറത്തിലുള്ള "ട്രെയിനിയൻ എക്സ്പ്രസ്" റെസ്റ്ററന്‍റ് പൂർണമായും ഒരു ട്രെയിന്‍ തീമിലാണ് പ്രവർത്തിക്കുന്നത്. റെസ്റ്ററന്‍റിന്‍റെ രൂപം മുതൽ ഭക്ഷണം വിളമ്പുന്നതു വരെ എല്ലാ കാര്യങ്ങളും ഇതേ തീമിലുള്ള "ട്രെയിനിയൻ എക്സ്പ്രസ്" ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
റെസ്റ്ററന്‍റിന്‍റെ ഓരോ ഇരിപ്പിടങ്ങളും ട്രെയിനിന്റെ വിവിധ കമ്പാർട്ടുമെന്റുകളായി തിരിച്ചിട്ടുണ്ട്. ഇതിലെ തീന്‍മേശയിലേക്ക് നീളുന്ന പാളത്തിലൂടെ വരുന്ന ടോയ് ട്രെയിനുകളാണ് അതിഥികൾക്ക് വേണ്ട ഭക്ഷണമെത്തിക്കുന്നത്. കൂടാത ഡൈനിങ് ടേബിളുകൾക്ക് സൂറത്ത് നഗരത്തിലെ വിവിധ സ്റ്റേഷനുകളുടെ പേരുകളും നൽകിയിട്ടുണ്ട്. റെസ്റ്റോറന്‍റിൽ എത്തുന്നവർക്ക് ഒരു ട്രെയിനിനുള്ളിലാണ് തങ്ങൾ ഇരിക്കുന്നതെന്ന പ്രതീതി നൽകുന്ന വിധത്തിലുള്ള ശബ്ദ സജ്ജീകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
പ്രത്യേക സംവിധാനത്തിലൂടെ രൂപകൽപന ചെയ്ത ടോയ് ട്രെയിനുകളാണ് ഭക്ഷണം നൽകാനായി ഉപയോഗിച്ചിരിക്കുന്നതെന്ന് റെസ്റ്ററന്‍റ് ഉടമയായ മുകേഷ് ചൗധരി പറഞ്ഞു. ഭക്ഷണം തയാറാക്കിയ ശേഷം ട്രെയിനുകളിൽ വെക്കുകയും പാളങ്ങളിലൂടെ അത് മേശയിൽ എത്തുകയും ചെയ്യുമെന്ന് ചൗധരി പറഞ്ഞു. റെസ്റ്ററന്റിന്‍റെ ഈ ട്രെയിൻ ആശയം വളരെ ഇഷ്ടപ്പെട്ടെന്നും ട്രെയിനുമായി ബന്ധപ്പെട്ട ഗൃഹാതുര ഓർമകളിലേക്ക് ഇത് തങ്ങളെ നയിച്ചതായും കസ്റ്റമറായ ഡിംപിൾ പുരോഹിത് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.