കുവൈത്ത് സിറ്റി: നിറങ്ങളാൽ സമൃദ്ധമായ പാത്രങ്ങളും ഭരണികളും കപ്പും... കൈവേലകളാൽ മനോഹരമായ തുണിത്തരങ്ങൾ, വിവിധ അച്ചാറുകൾ, ഭക്ഷ്യവസ്തുക്കൾ... കുവൈത്തിൽ ആരംഭിച്ച ഫലസ്തീനിയൻ ഹെറിറ്റേജ് സെന്ററിൽ കാണാനും വാങ്ങാനും നിരവധി വസ്തുക്കളുണ്ട്.
വുമൺസ് കൾചറൽ ആൻഡ് സോഷ്യൽ സൊസൈറ്റി ആസ്ഥാനത്ത് ആരംഭിച്ച സെന്റർ ദേശീയ സാംസ്കാരിക, കലാ, സാഹിത്യ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജാസർ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ്, മറ്റു കുവൈത്ത്, ഫലസ്തീൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കുവൈത്തിൽ നടക്കുന്ന ഫലസ്തീൻ സാംസ്കാരിക വാരാചരണത്തിന്റെ ഭാഗമായാണ് ഹെറിറ്റേജ് സെന്റർ ആരംഭിച്ചത്. വിവിധ കലാപരിപാടികളും സംഗീതനിശകളും സെമിനാറുകളും ഇതിന്റെ ഭാഗമായി നടക്കും. വുമൺസ് കൾചറൽ ആൻഡ് സോഷ്യൽ സൊസൈറ്റിയുടെ ആസ്ഥാനത്തുള്ള ലുലുവ അൽ ഖതാമി ഹാളിൽ ഫെബ്രുവരി 16 വരെ പ്രദർശനം തുടരും. ഫലസ്തീന്റെ പാരമ്പര്യത്തനിമയും സൗന്ദര്യവും നിറഞ്ഞ നിരവധി വസ്തുക്കൾ പ്രദർശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.