കോന്നി: ഭക്ഷണംകഴിച്ച് സിംല ഹോട്ടലിന്റെ കാഷ് കൗണ്ടറിൽ പണം അടക്കാനെത്തുമ്പോൾ വിവിധ രാജ്യങ്ങളിലെ നോട്ടുകളുടെ വലിയ ശേഖരം നിങ്ങൾക്ക് കാണാനാകും. ഏവർക്കും ഇതൊരു പുതിയ അനുഭവമാണ് പകർന്നുനൽകുന്നത്. ഹോട്ടൽ സിംല. 20 വർഷത്തോളമായി ശേഖരിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ നോട്ടുകളുടെ വലിയ ശേഖരം ഈ ഹോട്ടലിൽ കാണുവാൻ കഴിയും.
1951 കാലഘട്ടത്തിൽ കെ.പി. തമ്പിക്കുഞ്ഞാണ് ഹോട്ടലിന് തുടക്കംകുറിച്ചത്. തുടർന്ന് നാല് തലമുറകൾ കൈമാറിവന്ന ഹോട്ടലിൽ പഴയകാല നോട്ടുകളും നാണയങ്ങളും അടക്കം വലിയ ശേഖരം നിലവിലുണ്ട്. കെ.പി. തമ്പിക്കുഞ്ഞായിരുന്നു നോട്ടുകൾ ശേഖരിച്ചുതുടങ്ങിയത്. ഈ ശേഖരം അദ്ദേഹത്തിന്റെ നാലാം തലമുറയാണ് ഇപ്പോൾ നിലനിർത്തിപ്പോകുന്നത്.
ഇന്ത്യ ഗവൺമെന്റ് പുറത്തിറക്കിയ ഒരുരൂപ മുതൽ യു.എസ്.എ, ഖത്തർ, ഹോങ്കോങ്, ഇന്തോനേഷ്യ, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ നോട്ടുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഭക്ഷണം കഴിക്കാൻ ഇവിടെ എത്തുന്ന ആളുകൾ ഇതിനെക്കുറിച്ച് ചോദിച്ചറിഞ്ഞാണ് പലപ്പോഴും ഇവിടെനിന്ന് മടങ്ങുന്നത്.ഇവിടുത്തെ ശേഖരം കാണുന്നവർ തങ്ങളുടെ കൈയിലുള്ള പഴയ നോട്ടുകളും ഇവർക്ക് സമ്മാനിച്ച് മടങ്ങിയിട്ടുണ്ട്.നോട്ടുകൾ മാത്രമല്ല പഴയകാലത്തെ ചക്രം അടക്കമുള്ള നാണയങ്ങളും സൂക്ഷിച്ചിട്ടുണ്ട്.ഇനിയും പുതിയ നോട്ടുകൾകൊണ്ട് ഇവിടുത്തെ ശേഖരം വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഹോട്ടലുടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.