ദോഹ ഇന്ത്യൻ കോഫിഹൗസ് ചലച്ചിത്രതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യുന്നു. മിഥുൻ രമേശ്, കാൻ ഗ്രൂപ് സി.ഇ.ഒ ഡോ. സി.കെ. നൗഷാദ് എന്നിവർ സമീപം

രുചി വൈവിധ്യവുമായി ഇന്ത്യൻ കോഫി ഹൗസ്

ദോഹ: ഇന്ത്യൻ രുചി പ്രിയരുടെ ഇഷ്ടകേന്ദ്രമായ ഇന്ത്യൻ കോഫി ഹൗസ് ദോഹയിൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.മലയാള ചലച്ചിത്ര ലോകത്തിന്‍റെ പ്രിയ താരം മഞ്ജു വാര്യർ പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ കോഫിഹൗസ് റീ ലോഞ്ചിങ് നിർവഹിച്ചു.

കാൻ ഇന്റർനാഷനൽ ഗ്രൂപ് ഓഫ് കമ്പനിയുടെ കീഴിൽ 2014ൽ ആരംഭിച്ച് ദോഹയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരുവർഷമായി അടഞ്ഞുകിടക്കുകയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് കൂടുതൽ മികവോടെയാണ് പുനരാരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത ടി.വി-റേഡിയോ അവതാരകനും സിനി ആർട്ടിസ്റ്റുമായ മിഥുൻ രമേശ്, കാൻ ഗ്രൂപ് സി.ഇ.ഒ ഡോ. നൗഷാദ്.സി.കെ, ഡയറക്ടർ ദിനേശ് കുമാർ സൗന്ദരാജ്, ലൈഗർ ഇന്റർ നാഷനൽ ഗ്രൂപ് സി.ഇ.ഒ. മനോജ് കേശവൻ, ക്യു.ഡി.വി.സി ഫിനാൻസ് മാനേജർ ഫസീഹ സിറാജുദ്ദീൻ, കെയർഡേറ്റ ഇൻഫർമാറ്റിക് ഡയറക്ടർ പാർത്ഥസാരഥി സത്യാജി, കാൻ ഗ്രൂപ് ഓപറേഷൻസ് ഓഫിസർ അഹ്മദ് കെ.ടി, മൈക്രോച്ചെക്ക് ഓപറേഷൻസ് മാനേജർ അൽക്ക മീര സണ്ണി തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച്, ഉച്ചക്ക് മാൾ റൗണ്ട്എബൗട്ടിനു സമീപമുള്ള റീജൻസി ഓഡിറ്റോറിയത്തിൽ 'മഞ്ജുവിനൊപ്പം ഓണാഘോഷം' എന്ന പരിപാടിയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.

ഓണസദ്യയും കലാപരിപാടികളുമായാണ് ആഘോഷം നടന്നത്. കാൻ ഇന്റർനാഷനൽ ഗ്രൂപ്പിലെ കലാകാരന്മാരോടൊപ്പം ദോഹയിലെ പ്രശസ്തരായ കലാകാരന്മാരും പരിപാടികൾ അവതരിപ്പിച്ചു.

Tags:    
News Summary - Indian coffee house with variety of flavors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.