കളമശ്ശേരി: ഭാരത് ജോഡോ യാത്ര നയിച്ചെത്തുന്ന രാഹുൽ ഗാന്ധിയുടെ ഉച്ചവിശ്രമസമയത്ത് കളമശ്ശേരിയിൽ ഒരുങ്ങുന്നത് വിഭവസമൃദ്ധമായ ഭക്ഷണം. ഉച്ചക്ക് ഒന്നിന് കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിലെത്തുന്ന രാഹുലിന് ബീഫ് ഒഴികെ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചൂട് അപ്പവും ചെറിയ നൂൽ പൊറോട്ടയും അതിനൊപ്പം മാങ്ങയിട്ട മീൻ കറി, ചിക്കൻ വരട്ടിയതും മട്ടൻ ബിരിയാണി, പനീർ മാങ്ങാക്കറി, ആലപ്പി വെജിറ്റബിൾ കറി, പ്ലയിൻ പുലാവ്, ഗോബി 65, മാങ്ങാ ചമ്മന്തി, കൂടാതെ മട്ട അരിയുടെ ചോറ്, മീൻ വറ്റിച്ചത്, സാമ്പാർ, തോരൻ, പുളിശ്ശേരി, മെഴുക്ക് പുരട്ടി, പപ്പടം തുടങ്ങി കേരളീയ വിഭവങ്ങൾ ഉണ്ടാകും.
തണുത്ത ഇളനീർ പായസമടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്. രാഹുലിന്റെ ഭക്ഷണച്ചുമതല കെ.പി.സി.സി അംഗം ജമാൽ മണക്കാടനാണ്. ജില്ലയിലെ സാമൂഹിക, സാംസ്കാരിക, ആത്മീയ നേതാക്കൾക്കൊപ്പമാകും രാഹുൽ ഉച്ചഭക്ഷണം കഴിക്കുക. പദയാത്രയിലുള്ള മറ്റുള്ളവരുടെ വിശ്രമവും ഭക്ഷണവും ഇടപ്പള്ളിയിലെ സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.